ഇവ കോട്ടയ്ക്കു പുറത്താണ്. ഈ മാളികകള്‍ കരകൌശല വിദ്യകള്‍ കൊണ്ട് മോടി കൂട്ടിയവയാണ്. ഇവയില്‍ പേര് കേട്ടവ പത്വോം കീ ഹവേലി, സലിം സിംഗ് കീ ഹവേലി, നത്മല്‍ജീ കീ ഹവേലി എന്നിവയാണ്.
സാദര്‍ മന്ധി എന്നാ പേരില്‍ അറിയപ്പെടുന്ന ഒരു കച്ചവട കേന്ദ്രം കൂടിയാണിത്. പ്രത്യേകിച്ച് ദാന്യ കച്ചവടം. ഒരു കാലത്ത് ഇറാഖ്, ഈജിപ്റ്റ്, പേര്‍ഷ്യ, അറേബിയ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഇവിടെയെത്തി കച്ചവടം നടത്തിയിരുന്നു. തുകല്‍, വെള്ളി എന്നിവയില്‍ തീര്‍ത്ത വസ്തുക്കള്‍ക്ക് ഇവിടം പ്രസിദ്ധമാണ്. പല പുരാതന വസ്തുക്കളും ഇവിടെ ലഭിക്കുന്നു. നാടന്‍ കരകൌശലവിദ്യകള്‍ കൊണ്ട് അമ്മാനമാടുന്ന വിരുതര്‍ ഇവിടെ ധാരാളമുണ്ട്.



Click it and Unblock the Notifications