ജയ്സാല്‍മീര്‍ നഗരത്തിലെ ബദല്‍ പാലസ് കോംപ്ലക്സില്‍ ആണ് ഈ അഞ്ചു നിലയുള്ള ഗോപുരം. വിദഗ്ദ്ധരായ മുസ്ലിം തൊഴിലാളികള്‍ പണിതുണ്ടാക്കിയ ഈ ഗോപുരം അവര്‍ മഹാരാജാവ് ബെരിസാല്‍ സിംഗിന് കാഴ്ച വെച്ചു. ഒരു 'ടാസിയ'യുടെ പ്രതിച്ഛായയില്‍ പണിതതാണീ ഗോപുരം; മുള കൊണ്ടോ മരം കൊണ്ടോ കടലാസു കൊണ്ടോ ഉണ്ടാക്കുന്നതാണ് ടാസിയ.
കര്‍ബാലയിലാണ് ഇതിന്‍റെ ഉത്ഭവം. മുഹറത്തിനാണ് ഇത് ഉപയോഗിക്കാറുള്ളത്. വാസ്തുശൈലിയുടെ കാര്യത്തില്‍ വളരെ പ്രശസ്തമാണ് റാസിയ ടവര്‍. രജപുത്ര ശൈലിയും മുഗളന്‍ ശൈലിയും ഒത്തു ചേര്‍ന്നതാണ് ഇതിന്‍റെ വിശേഷത. ഓരോ നിലയിലും ഓരോ വരാന്ത വെച്ച് നമുക്ക് കാണാം.



Click it and Unblock the Notifications