മുബാറക് മണ്ഡി സമുച്ചയത്തിനകത്തുള്ള ദോഗ്ര ആര്‍ട്ട് മ്യൂസിയം കലാസൃഷ്ടികളുടെ അമൂല്യമായ കലവറയാണ്. പിങ്ക്‍ ഹാളിലുള്ള ഈ കലാക്ഷേത്രത്തില്‍ എണ്ണൂറിലധികം അപൂര്‍വ്വങ്ങളായ കലാസാമഗ്രികളും പെയിന്റിങ്ങുകളുമുണ്ട്. കലാപാഠശാലകളായ കങ് ര, ബശോലി, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ളവയാണിവ. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ അമ്പും വില്ലും സ്വര്‍ണ്ണച്ഛായം പൂശി വെച്ചിരിക്കുന്നതാണ് പ്രധാന ആകര്‍ഷണം. മരപ്പണി ഉപകരണങ്ങളുടെ വിഭാഗവും കൌതുകമുണര്‍ത്തും. കൂടാതെ പേര്‍ഷ്യന്‍ഭാഷയിലുള്ള സിക്കന്ദര്‍നാമയുടെയും ഷാനാമയുടെയും ഹസ്തലിഖിതങ്ങളും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.
പഹാഡി കലാപാഠശാലയില്‍ നിന്നുള്ള അത്യാകര്‍ഷകമായ മിനിയേച്ചര്‍ പെയിന്റിങ്ങുകളില്‍ സന്ദര്‍ശകര്‍ മിഴിയെടുക്കാതെ നോക്കിനില്ക്കും. പ്രാചീന ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തെ വെളിവാക്കുന്ന ചരിത്ര രേഖകള്‍ ഈ മ്യൂസിയത്തില്‍ അനര്‍ഘവസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പുറമെ ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും സുകുമാരകലകളില്‍ അവഗാഹം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ മ്യൂസിയം.



Click it and Unblock the Notifications