Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » മുബാറക് മണ്ഡിപാലസ്

മുബാറക് മണ്ഡിപാലസ്, ജമ്മു

53

പഴയ ജമ്മുവിലെ ദോഗ്ര രാജാക്കന്മാരുടെ രാജകീയഹര്‍മ്മമായിരുന്നു മുബാറക് മണ്ഡിപാലസ്. യൂറോപ്യരുടെയും, ബരോക്, മുഗള്‍, രാജസ്ഥാനി വാസ്തുശൈലികളുടെയും അനുപമമായ ചേരുവയും ചാരുതയും ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയില്‍ പ്രകടമാണ്. ശീശ് മഹല്‍ എന്ന കണ്ണാടിമാളികയാണ് ഈ സമുച്ചയത്തില്‍ സന്ദര്‍ശകരെ ഏറ്റവും കൂടുതലായി ആകര്‍ഷിക്കുക. കൊട്ടാരത്തിനകത്തെ 'പിങ്ക്‍ ഹാളി'ലുള്ള ദോഗ്ര ആര്‍ട്ട് മ്യൂസിയവും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

മനോഹരമായി അലങ്കരിച്ച ശാലകളും ഗാലറികളും ഒരുകാലത്ത് ഔദ്യോഗികവും അല്ലാത്തതുമായ സംഭവവികാസങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വേദിയായിരുന്നു എന്ന തിരിച്ചറിവ് ഇവിടെയെത്തി നില്ക്കുന്ന സന്ദര്‍ശകര്‍ക്ക് കുറച്ചൊന്നുമല്ല അനുഭൂതി പകരുക. രാജകീയ വ്യവഹാരങ്ങള്‍ക്ക് സാക്ഷിയായ് മനോഹരമായ ഒരു ആരാമവും അങ്കണവും ഈ രമ്യഹര്‍മ്മത്തിന് ചുറ്റുമായുണ്ട്. നിറഞ്ഞും ചിലപ്പോള്‍ മെലിഞ്ഞും ഒഴുകുന്ന താവി നദിയുടെയും അതിന്റെ കരയിലെ ജമ്മു എന്ന പഴയ പട്ടണത്തിന്റെയും സുന്ദരമായ കാഴ്ച പാലസില്‍ നിന്ന് കാണാം. സര്‍ക്കാര്‍ കച്ചേരികളുടെയും കാര്യാലയങ്ങളുടെയും ആസ്ഥാനമെന്ന നിലയ്ക്ക് ചരിത്രപരമായും പുരാവസ്തു ശാസ്ത്ര പ്രകാരവും ഈ പാലസിന് പ്രമുഖമായ സ്ഥാനമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun