Search
 • Follow NativePlanet
Share

കതുവ - മോക്ഷത്തിലേക്കുള്ള പാത

30

ജമ്മുവില്‍ നിന്ന്‌ 88 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജമ്മുകാശ്‌മീരിലെ ഒരു ജില്ലയാണ്‌ കതുവ. ഏതാണ്ട്‌ 2000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രശസ്‌ത രജപുത്ര രാജാവും അന്ദോത്ര രാജവംശാംഗവുമായിരുന്ന ജോധ്‌ സിംഗ്‌ തന്റെ മൂന്ന്‌ പുത്രന്മാരോടൊപ്പം ഇവിടെ താമസമുറപ്പിച്ചതായാണ്‌ വിശ്വാസം.

അദ്ദേഹത്തിന്റെ പുത്രന്മാര്‍ ഓരോരുത്തരും ഇവിടെ ഓരോ ചെറിയ പട്ടണങ്ങള്‍ സ്ഥാപിച്ചു. തരഫ്‌ മഞ്‌ജലി, തരഫ്‌ താജ്വാല്‍, തരഫ്‌ ഭാജ്വാല്‍ എന്നിവയായിരുന്നു ആ പട്ടണങ്ങള്‍. പ്രദേശവാസികള്‍ ഈ മൂന്ന്‌ പട്ടണങ്ങളെയും ചേര്‍ത്ത്‌ കഠായി എന്നാണ്‌ വിളിച്ചിരുന്നത്‌. കാലക്രമേണ കഠായി കതുവ ആയി മാറി.

ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ ജില്ലകളില്‍ ഒന്നായി അറിയപ്പെടുന്ന കതുവയില്‍ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ത്ഥാടക കേന്ദ്രങ്ങളുമുണ്ട്‌. ബനി, പന്യാലാഗ്‌ ചന്ദേല്‍, സര്‍ത്തല്‍, ദുഗ്ഗന്‍, ബന്‍സാല്‍ എന്നിവ ഇവിടുത്തെ ചില പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ബനി താഴ്‌വര കൊടും കാടിനും വെള്ളച്ചാട്ടങ്ങള്‍ക്കും മനോഹരമായ പുല്‍മേടുകള്‍ക്കും പ്രശസ്‌തമാണ്‌. ബനി താഴ്‌വരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ്‌ ധൗലാ വാലി മാതാ, ജോദിയ ദി മാതാ എന്നിവ.

മാതാ സുന്ദ്രികോട്ടെ, മാതാ ബാലസുന്ദ്രി, അയിര്‍വാന്‍ ക്ഷേത്രം, ആശാ പുരാനി മന്ദിര്‍ എന്നിവ കതുവ ജില്ലയിലെ പ്രശസ്‌തങ്ങളായ ക്ഷേത്രങ്ങളാണ്‌. പീര്‍ ഛട്ടേര്‍ഷാ, ഗുരുദ്വാര സിംഗ്‌ സഭ എന്നിവ ഇവിടുത്തെ മതകേന്ദ്രങ്ങളില്‍ പെടുന്നു. ബസോഹ്‌ലി, ഭദ്ദു, ഹിരാനഗര്‍, ബിലാവര്‍ മുതലായവ കതുവ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ പട്ടണങ്ങളാണ്‌.

കല്‍പ്രതിമകള്‍ക്കും മിനിയേച്ചര്‍ പെയിന്റിംഗുകള്‍ക്കും പ്രശസ്‌തമായ ചെറു പട്ടണമാണ്‌ ബസോഹ്‌ലി. ഇവിടുത്തെ പെയിന്റിംഗുകള്‍ ബസോഹ്‌ലി പെയിന്റിംഗ്‌ എന്ന പേരില്‍ പ്രശസ്‌തമാണ്‌. ഇവിടുത്തെ മറ്റൊരു പ്രമുഖ പട്ടണമാണ്‌ ബിലാവര്‍. 1598നും 1614നും ഇടയ്‌ക്ക്‌ ഭോപത്‌ പാല്‍ രാജാവാണ്‌ ഈ പട്ടണം സ്ഥാപിച്ചത്‌. മഹാബില്‍വകേശ്വര്‍ ക്ഷേത്രം, ശിവ ക്ഷേത്രം എന്നീ പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളും ഇവിടെ കാണാന്‍ കഴിയും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കതുവ റോഡ്‌ മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവും ബന്ധിപ്പിച്ചിട്ടുണ്ട്‌. എല്ലാവിധ ആധുനിക ഗതാഗത സൗകര്യങ്ങളും ലഭ്യമായതിനാല്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഇവിടെ അനായാസം എത്തിച്ചേരാനാകും. കതുവയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ശ്രീനഗര്‍ ഏയര്‍പോര്‍ട്ടാണ്‌. ആഭ്യന്തര സഞ്ചാരികള്‍ക്ക്‌ ഈ വിമാനത്താവളം പ്രയോജനപ്പെടുത്താവുന്നതാണ്‌. ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഡല്‍ഹിയിലാണ്‌. വിദേശ വിനോദസഞ്ചാരികള്‍ക്ക്‌ ഇവിടെ നിന്ന്‌ ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തി കതുവയില്‍ എത്തിച്ചേരാം.

കാണ്‍പൂര്‍, ജലന്ധര്‍, ഡല്‍ഹി, ജമ്മു, കര്‍ണാല്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന്‌ കതുവയിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. നഗരത്തില്‍ നിന്ന്‌ ഏതാണ്ട്‌ ഏഴു കിലോമീറ്റര്‍ അകലെയാണ്‌ റെയില്‍വെ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്ന്‌ കതുവയിലേക്ക്‌ എത്താവുന്നതാണ്‌. ന്യൂഡല്‍ഹി, ജമ്മു, സിംല, ശ്രീനഗര്‍, കട്ര, ഉധംപൂര്‍, ചണ്ഡീഗഢ്‌, പത്താന്‍കോട്ട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ കതുവയിലേക്ക്‌ എപ്പോഴും ബസ്‌ ലഭിക്കും.

മിതശീതോഷ്‌ണ മേഖലാ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ കൊടും ചൂടും തണുപ്പുകാലത്ത്‌ മരവിപ്പിക്കുന്ന തണുപ്പും ഇവിടുത്തെ പ്രത്യേകതയാണ്‌. കതുവ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. കാഴ്‌ചകള്‍ കാണുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഈ സമയമാണ്‌ ഉത്തമം.

കതുവ പ്രശസ്തമാക്കുന്നത്

കതുവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കതുവ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കതുവ

 • റോഡ് മാര്‍ഗം
  ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ നിന്ന്‌ കതുവയിലേക്ക്‌ ബസ്‌ സര്‍വ്വീസുകളുണ്ട്‌. ഉധംപൂര്‍, ജമ്മു, കട്ര, സിംല, ചണ്ഡീഗഢ്‌, പത്താന്‍കോട്ട്‌, ശ്രീനഗര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന്‌ കതുവയിലേക്ക്‌ എല്ലായ്‌പ്പോഴും ബസുകള്‍ ലഭിക്കും. ജമ്മുകാശ്‌മീര്‍ സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനും ഇവിടേയ്‌ക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ നടത്തുണ്ട്‌. ഇവയിലെ യാത്രാക്കൂലി താരതമ്യേന കുറവാണ്‌. സ്വകാര്യ ബസുകളിലും ഇവിടെ എത്താന്‍ കഴിയും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നഗരകേന്ദ്രത്തില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കതുവ റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ജലന്ധര്‍, കാണ്‍പൂര്‍, ജമ്മു, ഡല്‍ഹി, കര്‍ണാല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ ട്രെയിനുകള്‍ ലഭിക്കും. റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ കതുവയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ശ്രീനഗര്‍ എയര്‍പോര്‍ട്ട്‌ എന്ന്‌ അറിയപ്പെടുന്ന ഷേഖ്‌ ഉല്‍ ആലം എയര്‍പോര്‍ട്ടാണ്‌ കതുവയ്‌ക്ക്‌ ഏറ്റവും അടുത്ത്‌ സ്ഥിതി ചെയ്യുന്ന വിമാനത്താവളം. സിംല, ചണ്ഡീഗഢ്‌, മുംബൈ, ഡല്‍ഹി തുടങ്ങിയപ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. വിദേശ വിനോദസഞ്ചാരികള്‍ ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം ശ്രീനഗര്‍ വിമാനത്താവളത്തിലെത്തണം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്‌ ശ്രീനഗറിലേക്കുള്ള ദൂരം 508 കിലോമീറ്ററാണ്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sun
Return On
10 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 May,Sun
Check Out
10 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 May,Sun
Return On
10 May,Mon