പച്ചപുതച്ച ഹരിതവനങ്ങള്‍ക്ക് നടുവിലാണ് മന്‍സര്‍ തടാകം അഥവാ മാനസസരോവരം. വിശുദ്ധിയുടെ ഭാവരൂപമായ് ഗണിക്കപ്പെടുന്ന ഈ പുണ്യ ജലാശയം തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഒരു മൈല്‍ നീളവും അരനാഴിക വീതിയും ഈ സരോവരത്തിനുണ്ട്. നാഗദേവനായ ശേഷന്റെ പഴയൊരു കോവിലും ഇതിന്റെ തീരത്തായുണ്ട്.
നവദമ്പതികള്‍ കായലിന് ചുറ്റും മൂന്ന് വലംവെച്ച് ശേഷനാഗത്തിന്റെ അനുഗ്രഹം തേടുന്നത് സന്താനസൌഭാഗ്യങ്ങള്‍ക്ക് കാരണമാകും എന്ന് ദേശവാസികള്‍ കരുതുന്നു. പാപങ്ങളില്‍ നിന്ന് വിമുക്തി നേടുവാന്‍ ആളുകള്‍ ഈ പൊയ്കയില്‍ ഒന്ന് മുങ്ങിനിവരാറുണ്ട്. നീലാകാശവും വെണ്മുകിലും പ്രതിദര്‍പ്പണം ചെയ്യുന്ന കായല്പരപ്പിലൂടെ പ്രകൃതിസൌന്ദര്യം ആവോളം നുകര്‍ന്ന് ഒരു ബോട്ട് യാത്രയ്ക്ക് താല്പര്യമുണ്ടെങ്കില്‍ ഇവിടെ അതിന് സൌകര്യമുണ്ട്.
ശേഷനാഗ ക്ഷേത്രത്തിന് പുറമെ ദുര്‍ഗക്ഷേത്രവും ശിവപാര്‍വ്വതി അഥവാ ഉമാപതി മഹാദേവ ക്ഷേത്രവും നരസിംഹ ക്ഷേത്രവും അടുത്തടുത്തായുണ്ട്. കൂടാതെ ഒരു വന്യജീവി സങ്കേതവും കായലില്‍ നിന്ന് അധികം ദൂരെയല്ലാതെ ഇവിടെയുണ്ട്.



Click it and Unblock the Notifications