ജമ്മുവിലെ ജനപ്രീതിനേടിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് സിയാറത്ത് ബാബ ബുദ്ധന് ഷാ. സ്നേഹ സാഹോദര്യങ്ങളുടെ സാരോപദേശങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ആത്മീയ നേതാവായിരുന്നു ഇദ്ദേഹം. മതേതരത്വത്തിന്റെ പ്രതീകമായ ഈ ദേവാലയം സത് വാരിയിലെ വിമാനത്താവളത്തിന് സമീപത്താണ് നിലകൊള്ളുന്നത്.
ജമ്മുവിന്റെ ചരിത്രത്തിലേക്കും സംസ്കൃതിയിലേക്കും വെളിച്ചം വീശുന്നതാണ് ഈ ദേവാലയത്തില്‍ അനുകരിച്ചിട്ടുള്ള വാസ്തുശൈലി. ജമ്മു പട്ടണത്തില്‍ നിന്ന് വെറും എട്ട് കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു എന്നതിനാല്‍ ഏത് യാത്രാ വാഹനവും സന്ദര്‍ശകരെ ഇവിടെ എത്തിക്കാന്‍ പര്യാപ്തമാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ വര്‍ഷംതോറും ബാബയുടെ സന്നിധിയില്‍ വന്ന് അനുഗ്രഹം തേടുന്നു. പഞ്ച്പീര്‍, സിയാറത്ത് പീര്‍ മിത്ത, സിയാറത്ത് ബാബ റോഷന് ഷാ വാലി എന്നിങ്ങനെ ഏതാനും പുണ്യപുരുഷകേന്ദ്രങ്ങള് ഈ ദേവാലയത്തിന് സമീപത്തായി നിലയുറപ്പിച്ചിട്ടുണ്ട്.