കശ്മീര്‍ താഴ്വരയെ ജമ്മുവുമായും വടക്കെ ഇന്ത്യയിലെ ഇതര ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 1ഏ യില്‍, മഹാരാജാവിന്റെ കൊട്ടാരത്തിന് സമീപത്തായിട്ടാണ് പഞ്ച്പീര്‍ എന്ന ആത്മീയകേന്ദ്രം സ്ഥിതിചെയ്യുന്നത്. അഞ്ച് സന്യാസികള്‍ പണ്ട് ഈ സ്ഥലം അവരുടെ ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്നു എന്ന് ദേശവാസികള്‍ പറയുന്നു. സന്യാസികളുടെ കുഴിമാടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരുപാട് വിശ്വാസികള്‍ ഈ പുണ്യപുരുഷന്മാരെ അനുസ്മരിക്കാന്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications