Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അനന്ത് നാഗ്

അനന്ത് നാഗ് - കാശ്മീന്റെ വാണിജ്യ നഗരം

21

കാശ്മീര്‍ താഴ്‌വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. ബി സി 5000 ത്തോട് കൂടിയാണ് ഇതൊരു പ്രധാന കച്ചവട നഗരമായി വികാസം പ്രാപിച്ചത്. ഇന്നിപ്പോള്‍ കാശ്മീര്‍ താഴ്‌വരയിലെ ഏറ്റവും വികസനം പ്രാപിച്ച പ്രദേശങ്ങളിലൊന്നായി അനന്ത്നാഗ് മാറിയിരിക്കുന്നതു കാണാം. ശ്രീനഗര്‍,കാര്‍ഗില്‍,പുല്‍വമ,ഡോട,കിഷ്തവര്‍ തുടങ്ങിയ മറ്റു പ്രമുഖ നഗരങ്ങള്‍ അനന്ത് നാഗിന് ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്നു.

ഐതിഹ്യങ്ങള്‍ പ്രകാരം ഭഗവാന്‍ ശിവന്‍ അമര്‍നാഥ് ഗുഹയിലേക്കുള്ള പ്രയാണത്തില്‍ തന്റെ വസ്തുക്കള്‍ ഉപേക്ഷിച്ച സ്ഥലമാണിത്. അദ്ദേഹം ഇവിടെ ഉപേക്ഷിച്ച അനേകം നാഗങ്ങളില്‍ നിന്നാണ് ഈ നഗരത്തിന് അനന്ത്നാഗ് എന്ന പേര് ലഭിച്ചത്.

ഗൂല്‍ ഗുലാബ് ഗര്‍ഹ്, ഡോട, ബുധാല്‍ എന്നിങ്ങനെ മൂന്നു താലൂക്കുകളുമായി ഇവിടം ബന്ധപ്പെട്ടു കിടക്കുന്നു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടേതുമായ ഒട്ടേറെ ദേവാലയങ്ങള്‍ ഈ പ്രദേശത്തായി നില കൊള്ളുന്നുണ്ട്. ഹസ്രത് ബാബ റിഷി,ഗോസ്വാമി ഗുണ്ട് ആശ്രമം,ശിലാഗ്രാം ക്ഷേത്രം,നിള നാഗ് എന്നിവ പ്രധാന ആരാധനാലയങ്ങളാണ്.

ഹനുമാന്‍ ക്ഷേത്രം,ശിവ ക്ഷേത്രം, സീതാ ക്ഷേത്രം,ഗണേശ ക്ഷേത്രം തുടങ്ങി ഏഴ് അമ്പലങ്ങളുടെ സമുച്ചയം ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും. സലാഗ് നാഗ്,മാലിക് നാഗ്,നാഗ് ബല്‍ തുടങ്ങിയ നീരുറവകളും കൂട്ടത്തില്‍ കാണാം. ചുരുക്കത്തില്‍ വിവിധ ജാതി മതസ്ഥരുടെ സംഗമം തന്നെയാണ് ഇവിടെ അനന്ത്നാഗില്‍ കാണാന്‍ സാധിക്കുന്നത്.

നഗരത്തിനു 9 കിലോമീറ്റര്‍ അകലെയായി മാര്‍ത്താണ്ട് സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സൂര്യദേവന്റെ ആരാധനക്കായി രാജാ ലളിതാദിത്യ പണി കഴിപ്പിച്ച അമ്പലമാണിത്. കാശ്മീരി ഹിന്ദു വാസ്തുകലയുടെ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്ഷേത്രം ഇന്നിപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നു പറയാം.

മഞ്ഞു നിറഞ്ഞ മലകള്‍ക്കിടയിലായി ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ഭാഗം മാത്രമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഷെയ്ഖ് സൈനുദ്ദീന്റെ ഐഷ്മുഖം ദേവാലയം മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്.

തന്റെ ജീവിതം പൂര്‍ണ്ണമായും അല്ലാഹുവിനു സമര്‍പ്പിച്ച മഹാത്മാവായിരുന്നു ഷെയ്ഖ് സൈനുദ്ദീന്‍. സ്വസ്ഥമായി അല്ലാഹുവിനെ ധ്യാനിച്ചു കഴിയാന്‍ ഒരു ഗുഹക്കുള്ളിലായി അദ്ദേഹം ജീവിതകാലം കഴിച്ചു കൂട്ടി.

മസ്ജിദ് സൈദ്‌ ഷാബ്,നാഘ്ബല്‍,ഖേര്‍ബവാനി അസ്താപന്‍,ഐഷ്മുഖം തുടങ്ങി ആരാധനാലയങ്ങള്‍ ഇനിയും ഏറെയുണ്ട് അനന്ത്നാഗിലായി കാണാന്‍. ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റലിനുള്ളിലെ ചാപ്പേല്‍ മറ്റൊരു പ്രധാന ദേവാലയമാണ്. 1982 ല്‍ പ്രൊട്ടസ്റ്റന്റ്  ക്രിസ്ത്യാനികളുടെയും ക്രിസ്ത്യന്‍ പുരോഹിതന്മാരുടെയും ആവശ്യാനുസരണം അവര്‍ക്കായ് ഒരു

പ്രത്യേക ആരാധനാലയം എന്ന നിലയിലാണ് ഈ ചാപ്പേല്‍ പണി കഴിപ്പിച്ചത്. ഈ പ്രദേശത്തായുള്ള ക്രിസ്ത്യന്‍ ജീവനക്കാരുടെ ക്ഷേമത്തിനായി ഇവിടം പ്രവര്‍ത്തിക്കുന്നു .

സഞ്ചാരികളുടെ വന്‍നിരയാണ് അനന്ത്നാഗിലേക്ക് വര്‍ഷാവര്‍ഷം എത്തിച്ചേരുന്നത്. യാത്രികരുടെ സൗകര്യാര്‍ഥം റോഡ്‌,റെയില്‍ വിമാന മാര്‍ഗങ്ങളിലേതു വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. അനന്ത് നാഗിന് 62 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. ഷെയ്ഖ് ഉല്‍ ആലം എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ വിമാനത്താവളത്തില്‍ നിന്നും ജമ്മു,ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. വിദേശ യാത്രികര്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങി ശ്രീനഗറിലേക്ക് വിമാനം പിടിക്കാം. എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്കെത്താന്‍ ടാക്സികള്‍ ലഭ്യമാണ്.

ട്രെയിന്‍ യാത്രികര്‍ക്കും അനായാസം വന്നു പോകാന്‍ തക്കവിധമാണ് ഇവിടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. കാശ്മീരിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് വന്നിറങ്ങാന്‍  അനന്ത്നാഗിലായി തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. കുടാതെ മറ്റു നഗരങ്ങളില്‍ നിന്ന് വന്നു ചേരുന്നവര്‍ക്കായി 247 കിലോമീറ്റര്‍ അകലെ ജമ്മു താവി റെയില്‍വെ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു. പബ്ലിക്‌ ബസ്‌ സര്‍വീസുകള്‍ ധാരാളം ഈ റൂട്ടിലായി ഓടുന്നുണ്ട്. സ്വന്തം വാഹനത്തില്‍ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല. കൂടാതെ വാടകയ്ക്കും ടാക്സി കാറുകള്‍ ഇവിടെ

ലഭ്യമാണ്. വേനല്‍ക്കാലവും വസന്തകാലവുമാണ് അനന്ത്നാഗ് യാത്രക്ക് യോജിച്ച സമയം.

അനന്ത് നാഗ് പ്രശസ്തമാക്കുന്നത്

അനന്ത് നാഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അനന്ത് നാഗ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അനന്ത് നാഗ്

 • റോഡ് മാര്‍ഗം
  നഗരത്തില്‍ നിന്ന് 237 കിലോമീറ്റര്‍ ദൂരം വരും ജമ്മുവിലേക്ക്. അനന്ത് നാഗില്‍ നിന്ന് ശ്രീനഗറിലേക്കും ജമ്മുവിലേക്കും ധാരാളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏതാണ്ട് നാല് മണിക്കൂറോളം യാത്ര ചെയ്ത് ജമ്മുവിലെത്താം. യാത്രക്ക് ലക്ഷ്വറി ബസുകളെയും ടാക്സികളെയും ആശ്രയിക്കാവുന്നതാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിന്‍ യാത്രികര്‍ക്ക് വന്നിറങ്ങാന്‍ അനന്ത്നാഗിലായി തന്നെ റെയില്‍വെ സ്റ്റേഷനുണ്ട്. കൂടാതെ പ്രധാന സ്റ്റേഷനായ ജമ്മു താവി റെയില്‍വെ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു. ന്യൂ ഡല്‍ഹി,മുംബായ്,ചെന്നൈ,ചണ്ഡിഗഡ്,തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രികര്‍ക്ക് ടാക്സിയില്‍ നഗരത്തില്‍ എത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  അനന്ത് നാഗിന് 62 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍ എയര്‍പോര്‍ട്ട് (ഷെയ്ഖ് ഉല്‍ ആലം എയര്‍പോര്‍ട്ട്) സ്ഥിതി ചെയ്യുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഡല്‍ഹി, ജമ്മു തുടങ്ങി പ്രധാന നഗരങ്ങളുമായെല്ലാം തന്നെ ഇവിടം ബന്ധപ്പെട്ടു കിടക്കുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക് ടാക്സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം

അനന്ത് നാഗ് ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Thu
Return On
30 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
29 Jul,Thu
Check Out
30 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
29 Jul,Thu
Return On
30 Jul,Fri