താവി നദിയുടെ സമീപപ്രദേശത്ത് തന്നെയാണ് പീര്‍ ഖൊ ഗുഹാക്ഷേത്രം അഥവാ ജംവത് ഗുഹ. സ്വയംഭൂവായ ശിവലിംഗമാണ് മുഖ്യപ്രതിഷ്ഠ. മണ്ണിനടിയില്‍ നിന്ന് ദിവ്യ വെളിപാട് പോലെ സ്വയം പ്രത്യക്ഷമാകുന്നതിനെയാണ് സ്വയംഭൂ എന്ന് പറയുന്നത്. നിരനിരയായ് വളര്‍ന്ന് നില്ക്കുന്ന അക്കേഷ്യ മരങ്ങളുടെ തണലിലാണ് ഈ മേഖലയിലെ ഏറ്റവും പഴക്കംചെന്ന ദേവാലയങ്ങളില്‍ ഒന്നായ ഈ ഗുഹാക്ഷേത്രം. ഇന്ത്യയ്ക്ക് പുറത്തുള്ള ക്ഷേത്രങ്ങളിലേക്കും ഗുഹകളിലേക്കുമുള്ള പടിവാതിലാണ് ഈ പുണ്യസന്നിധി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
തീര്‍ത്ഥാടക പ്രാധാന്യമുള്ള പഞ്ച്ഭക്തര്‍ ക്ഷേത്രവും രണ്‍ബീരേശ്വര്‍ ക്ഷേത്രവും ആപ് ശംഭുക്ഷേത്രവും അധികം ദൂരെയല്ലാതെ ഇതിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. ശിവരാത്രി നാളില്‍ ഭക്തസഹസ്രങ്ങള്‍ ഇവിടെയെത്തി ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവനെ പ്രസാദിപ്പിക്കുന്നു.



Click it and Unblock the Notifications