താവി നദിക്കരയിലുള്ള മുബാറക് മണ്ഡി സമുച്ചയത്തിലാണ് നൂറ്റിയന്‍പതോളം വര്‍ഷം പഴക്കമുള്ള ഈ പാലസ് നിലകൊള്ളുന്നത്. ചുവന്ന ഇഷ്ടികകളും ചുണ്ണാമ്പ് ചാന്തും കൊണ്ടാണ് ഇത് പണിതൊരുക്കിയിട്ടുള്ളത്. കൊട്ടാരത്തിന്റെ തൂണുകളും കമാനങ്ങളും ആ കാലഘട്ടത്തിന്റെ സമാനതകളില്ലാത്ത വാസ്തുശൈലിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
റാണി ചരക് പാലസിന്റെ ചുറ്റുവട്ടത്തായി നിരവധി ഔദ്യോഗിക കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൊട്ടാരത്തിന്റെ ഒരറ്റം മുബാറക് മണ്ഡിപാലസിന്റെ ട്രഷറിയായാണ് വര്‍ത്തിക്കുന്നത്. ഒരു സുവര്‍ണ്ണ സിംഹാസനവും സ്വര്‍ണ്ണനിര്‍മ്മിതമായ പ്രാചീനവസ്തുക്കളും കരകൌശല വേലകളും വീട്ടുസാമഗ്രികളും പല്ലക്കുകളും ഈ പാലസില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവുന്ന അനേകം കാഴ്ചകളില്‍ ചിലതാണ്.



Click it and Unblock the Notifications