332 ഏക്കര്‍ പരന്നു കിടക്കുന്ന ഇത് 1988ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. ഗള്‍ഫ് ഓഫ് കച്ചിന്‍െറ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി ഹരിതസസ്യങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ ദേശാടനപക്ഷികളായ പെലിക്കന്‍സ്, സ്പൂണ്‍ബില്‍, ക്രെയിന്‍ തുടങ്ങിയവയും ഇവിടെയത്തൊറുണ്ട്. ശൈത്യകാലത്താണ് കൂടുതലായും ഇവയെത്തുന്നത്.
കുറുനരി, ചെന്നായ, നീലക്കാള, കാട്ടുപൂച്ച, ചിത്രശലഭങ്ങള്‍ എന്നിവയും ഇവിടെ കാണാം. വിവിധയിനം കടന്നലുകള്‍, ചിലന്തികള്‍, തേനീച്ചകള്‍ എന്നിവയുടെയും ആവാസകേന്ദ്രമാണിത്. ശരത്കാലത്തിനും വസന്തകാലത്തിനുമിടക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം.



Click it and Unblock the Notifications