ദേശാടനപക്ഷികള്‍ക്ക് വിശ്രമിക്കാന്‍ ജാം നഗര്‍ പോലെ അനുയോജ്യമായ മറ്റൊരിടമില്ല. ഖിജഡിയ പക്ഷിസങ്കേതം അവയിലൊന്നാണ്. ഇവിടെ താമസിക്കുന്നതും ദേശാടനക്കാരുമായ നിരവധി പക്ഷികളെ ഇവിടെ കാണാനാവും. 1920 ലാണ് പരിസ്ഥിതി പഠനത്തിനും ഗവേഷണത്തിനുമായി ഇത് പണിതത്. ശുദ്ധജല-കടല്‍ജല നിര്‍മിതമായ രണ്ടു ഡാമുകളുടെ നടുവിലാണ് ഇത്. ഗ്രേറ്റ് ക്രെസ്റ്റഡ് ഗ്രേബ്, ലിറ്റില്‍ ഗ്രേബ്, കൂട്ട്, ഫീസന്റ് ടെയില്‍ഡ് ജകാന, പര്‍പ്പിള്‍ മൂര്‍ഹെന്‍ തുടങ്ങിയ പക്ഷികള്‍ മുട്ടയിടുന്ന സ്ഥലവുമാണിത്.
ഇവിടം സന്ദര്‍ശിക്കുന്ന ഏതാനും ചില ദേശാടനപക്ഷികള്‍: വാഗ്ടെയില്സ്, സ്വാളോസ്, വാട്ടര്ഫ്ളോസ്, മാര്‍ട്ടിന്‍സ്. റിക്ഷയിലോ സ്വകാര്യ വാഹനങ്ങളിലോ ഇവിടെയത്തൊം.