ഹൃദയഭേദകമായ ഒരു ദുരന്ത പ്രണയകഥയുടെ സ്മാരകമാണ് ഝജ്ജറിലുള്ള ബുവാ വാല തടാകം. 375 വര്‍ഷങ്ങള്‍ പഴക്കമുള്ള കഥയാണിത്. കഥയിങ്ങനെ, ഝജ്ജര്‍ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയായ നവാബ് മുസ്തഫാഖാന്‍റെ മകളായിരുന്നു സുന്ദരിയായ ബുവാ. ധൈര്യവതിയും ചുണക്കുട്ടിയുമായ ബുവാ ഒരിക്കല്‍ തന്‍റെ കുതിരപ്പുറത്ത് കാട്ടിലേക്ക് പുറപ്പെട്ടു. കഷ്ടകാലത്തിന് അവളെ ഒരു കടുവ ആക്രമിക്കുകയും അവള്‍ സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഇത് കേട്ട് അടുത്തുണ്ടായിരുന്ന ഹസ്സന്‍ എന്ന യുവാവ് ഓടി വന്നു . മരംവെട്ടുകാരനായിരുന്ന ഹസ്സന്‍ സുന്ദരനായിരുന്നു. അവന്‍ കടുവയെ കൊന്ന് ബുവായെ രക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ അവളെ ഹസ്സന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.
തന്‍റെ മകളുടെ ജീവന്‍ രക്ഷിച്ച മരംവെട്ടുകാരന് എന്തും നല്‍കുമെന്ന് നവാബ് പ്രഖ്യാപിച്ചു. ബുവായെ തനിക്ക് വിവാഹം ചെയ്തു തരാനാണ് ഹസ്സന്‍ നവാബിനോട് ആവശ്യപ്പെട്ടത്. ഇതുകേട്ട നവാബ് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. പക്ഷേ കാരണങ്ങളൊന്നുമില്ലാതെ നവാബ് വിവാഹം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ പട്ടാളത്തില്‍ ചേര്‍ന്ന യുദ്ധഭൂമിയിലേക്ക് പോകാന്‍ നവാബ് ഹസ്സനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച ഹസ്സന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു.
ഹസ്സന്‍റെ മരണത്തെത്തുടര്‍ന്ന് ദുഖിതയായ ബുവാ, അവര്‍ ഇരുവരും സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്ന കണ്ടുകൊണ്ടിരുന്ന തടാകതീരത്ത് അവന്‍റെ മൃതദേഹം മറവ് ചെയ്തു. കാമുകന്‍റെ വിയോഗം താങ്ങാനാകാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ ബുവായും മരണപ്പെട്ടു.തടാകതീരത്ത് അവന്‍റെ മൃതദേഹത്തിന് തൊട്ടടുത്ത് തന്നെയാണ് ബുവായേയും മറവ് ചെയ്തത്. അങ്ങനെയാണ് ഈ തടാകത്തിന് ബുവയുടെ തടാകം എന്ന പേര് വന്നത്.



Click it and Unblock the Notifications