Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝജ്ജര്‍ » ആകര്‍ഷണങ്ങള് » ഗുരുകുല്‍ പുരാവസ്തു മ്യൂസിയം

ഗുരുകുല്‍ പുരാവസ്തു മ്യൂസിയം, ഝജ്ജര്‍

14

ഹരിയാനയിലെ ഏറ്റവും വലിയ മ്യൂസിയമാണ് ഗുരുകുലിലുള്ള പുരാവസ്തു മ്യൂസിയം. 1959 ല്‍ സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടറായ സ്വാമി ഒമാനന്ദ സരസ്വതിയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. സ്ഥാപകന്‍റെ പ്രയത്നം ഒന്നുകൊണ്ട് മാത്രം നിരവധി പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചത്. പുരാതന വിഗ്രഹങ്ങളുടേയും നാണയങ്ങളുടേയും ഒരു അമൂല്യ ശേഖരം തന്നെ മ്യൂസിയത്തിലുണ്ട്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, അലഹബാദ്, ഉത്തര്‍പ്രദേശിലെ ബറേലി തുടങ്ങി സ്ഥലങ്ങളിലെയെല്ലാം പുരാതന നാണയങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭഗവാന്‍ രാമന്‍റെ കാലവുമായി ബന്ധപ്പെട്ട ഒട്ടേറെ ചെറുതും വലുതുമായ വിഗ്രഹങ്ങള്‍ ഇവിടെ കാണാം.ഉദാഹരണത്തിന് സീതാദേവിയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ കൈക്കൊണ്ട പഞ്ചവടി മാന്‍പേടയുടെ രൂപം കൊത്തിവച്ചത് ഇവിടെയുണ്ട്. ഇതുപോലെ മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളും ഇവിടെ ചിത്രങ്ങളായും ശില്പങ്ങളായും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരു ചെസ് ബോര്‍ഡിന്‍റെയും ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിന്‍റെയും ചിത്രങ്ങള്‍ ഇതില്‍ പെട്ടതാണ്.

സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഈ മ്യൂസിയത്തിലുണ്ട്. ഒട്ടകത്തിന്‍റെ തൊലി കൊണ്ടുണ്ടാക്കിയ വലിയ ബാരല്‍, കൂട്ടിച്ചേര്‍ക്കലുകളില്ലാത്ത ഒരു മാല, കുപ്പിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ഷികോപകരണങ്ങളുടെ ചെറു മാതൃകകള്‍ കലിയന പര്‍വ്വതത്തില്‍ നിന്നും കണ്ടെത്തിയ വളയ്ക്കാന്‍ കഴിയുന്ന ഒരു തരം കല്ല് എന്നിങ്ങനെ പല അത്ഭുതക്കാഴ്ച്ചകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ജപ്പാന്‍, തായ് ലാന്‍റ്, റഷ്യ, ഫ്രാന്‍സ്, ബര്‍മ്മ, കാനഡ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ, തുടങ്ങി പുറം രാജ്യങ്ങളിലെ പുരാതന നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed