ഉര്‍ച്ച എന്ന പേരിലും ഈ ഹെറിറ്റേജ് കൊട്ടാരം അറിയപ്പെടുന്നു. മഹരാജ രുദ്രപ്രതാപ് സിംഗാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. 1501 ലായിരുന്നു ഇത്. ഝാന്‍സിയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് ഇത്. ബേത്വ നദിയുടെ തീരത്താണ് പ്രശസ്തമായ ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. രുദ്രുപ്രതാപ് സിംഗ് ഓര്‍ച്ച കോട്ട എന്ന പേരില്‍ മറ്റൊരു കോട്ടയും ഇവിടെ പണിതീര്‍ത്തിട്ടുണ്ട്.
അക്ബറിന്റെ കാലത്താണ് ഇവിടെ ഭരിച്ചിരുന്ന ഗണേഷ ബായി ചതുര്ഭുജ ക്ഷേത്രം നിര്‍മിച്ചത്. 1554 - 1591 കാലത്ത് നിര്‍മിക്കപ്പെട്ട രാജ് മന്ദിരാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ച. മധുകര്‍ ഷായാണ് ഇത് പണികഴിപ്പിച്ചത്.