ഝാന്‍സി റാണി എന്ന് വിളിക്കപ്പെടുന്ന റാണി ലക്ഷ്മിഭായിയുടെ കൊട്ടാരമാണ് റാണി മഹല്‍. നവല്‍ക്കര്‍ കുടുംബത്തിലെ രഘു നാഥ് രണ്ടാമനാണ് ഈ കൊട്ടാരം പണിതീര്‍ത്തത്. റാണിയുടെ നേതൃത്വത്തില്‍ താന്തിയാത്തോപ്പിയും നാനാ സാഹേബും കൂട്ടരും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്ഥലമാണ് ഇത്.
കൊട്ടാരത്തിനകത്തായി കൂറ്റന്‍ കുളവും മറുവശത്തായി ഫൗണ്ടനും കാണാം. ദര്‍ബാര്‍ ഹാള്‍ അടക്കം ആറ് ഹാളുകളുണ്ട് കൊട്ടാരത്തിന്.
മനോഹരമായ ചിത്രങ്ങളും പെയിന്റിംഗുകളും കൊണ്ട് കൊട്ടാരത്തിന്റെ ചുവരുകള്‍ അലങ്കരിച്ചിട്ടുള്ളതായി കാണാം. ഇന്ന് ഒരു ചരിത്രമ്യൂസിയമാണ് റാണി മഹല്‍.



Click it and Unblock the Notifications