സിക്കിമിലെ ഏറ്റവും വലിയ നദിയായ ടീസ്‌ത നദിയുടെ കൈവഴിയാണ് രംഗീത് നദി. പശ്ചിമ സിക്കിമിലെ ഹിമാലയന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന രംഗീത് നദി ജൊരേഥാങ്, പെല്ലിങ്, ലെഗ്‌ഷിപ്പ് നഗരങ്ങളിലേയ്‌ക്ക് ഒഴുകുന്നു. ഒരിക്കലും നശിക്കാത്ത നദിയായ രംഗീത് നദിയിലെ വെള്ളം വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞ് ഉരുകിയും വര്‍ഷകാലത്തെ മഴയില്‍ നിന്നും ഉണ്ടാകുന്നതാണ്. നദിയിലെ സമൃദ്ധമായ വെള്ളത്തില്‍ കെട്ടുവള്ളത്തിലുള്ള തുഴച്ചിലിനായി നിരവധി പേര്‍ എത്താറുണ്ട്. നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പറേഷന്റെ 60 മെഗാവാട്ട് ശേഷിയുള്ള ഹൈഡല്‍ പവര്‍ പ്ലാന്റ് നദിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.



Click it and Unblock the Notifications