ആസ്സാമിലെ ആദ്യ തേയില തോട്ടമാണ് സിന്നമോര ടീ എസ്റ്റേറ്റ്. 1850 ല്‍ ആണ് സിന്നമോര ടീ എസ്റ്റേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജോര്‍ഹട്ടില്‍ ബ്രിട്ടഷ് സര്‍ക്കാര്‍ നിയമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ അനുയായി ആയിരുന്ന മണിറാം ദേവന്‍ ആണ് എസ്റ്റേറ്റ് സ്ഥാപിച്ചത്. ജോര്‍ഹാട്ട് നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
വിളവെടുപ്പ് കാലത്ത് കടും പച്ചനിറത്തിലാകുന്ന തേയിലത്തോട്ടം കാണാന്‍ അതി മനോഹരമാണ് . തേയിലയുടെ വളര്‍ച്ച മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങള്‍ അറിയണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും നല്ല സ്ഥലം സിന്നമോറയാണ്. ഇവിടുത്തെ ജീവനക്കാര്‍ അതെല്ലാം വിശദമായി പറഞ്ഞു തരും. ജോര്‍ഹട്ടില്‍ നിന്നും ഇവിടേയ്‌ക്കെത്താന്‍ ബസും ടാക്‌സിയും ലഭിക്കും.



Click it and Unblock the Notifications