ടോക്ലെ നദിയുടെ തെക്ക് ഭഗത്ത് സ്ഥിതി ചെയ്യുന്ന രാജ മെയ്‌ദാം ജോര്‍ഹട്ടില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. 1894 ഒക്‌ടോബര്‍ ഒന്നിന് മരിച്ച പുരന്ദര്‍ സിങ് രാജാവിനെ മറവ് ചെയ്‌ത സ്ഥലമാണിത്.
മുമ്പ് മരിച്ചു പോയ രാജാക്കന്‍മാരുടെ ചിതാഭസ്‌മം സൂക്ഷിക്കുന്നതിന് വേണ്ടി പണികഴിപ്പിച്ചതാണ് രാജ മെയ്‌ദാം എങ്കിലും ഇന്നിവിടം അഹോം രാജാക്കന്‍മാരുടെ പ്രതാപകാലം ഓര്‍മ്മപെടുത്തുന്ന സ്ഥലം കൂടിയാണ്. വളരെ മനോഹരമായിട്ടാണ് മെയ്‌ദാം നിലനിര്‍ത്തിയിരിക്കുന്നത്. ജോര്‍ഹട്ട് നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന രാജ മെയ്‌ദാമിലേക്ക് വളരെ എളുപ്പം എത്തിച്ചേരാം.



Click it and Unblock the Notifications