ജോഷീമഠില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് നന്ദാദേവി ദേശീയോദ്യോനം. 630 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന 1988ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ ദേശീയോദ്യാനത്തിന്‍െറ കോര്‍ ഏരിയയിലാണ് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന പര്‍വത നിരയായ നന്ദാദേവി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന പക്ഷികള്‍ കൂടുതല്‍ കണ്ടുവരുന്നതിനാല്‍ സംരക്ഷണം കണക്കിലെടുത്ത് ഇവിടം പ്രത്യേക പക്ഷി സംരക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമപ്പുലി, ഹിമാലയന്‍ കറുത്ത കരടി, ഹിമാലയന്‍ കാട്ടാട്, ഹിമാലയന്‍ കസ്തൂരി മാന്‍,ഹിമാലയന്‍ താര്‍ തുടങ്ങിയ മൃഗങ്ങളെ ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഓറഞ്ച് ഉടലോടുകൂടിയ ബുഷ് റോബിന്‍, ഇന്ത്യന്‍ ട്രീ പിപ്പിറ്റ് തുടങ്ങി നൂറോളം പക്ഷി ഇനങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്. 312ഓളം ഇനം പൂക്കളും വര്‍ണ വൈവിധം നിറഞ്ഞ പൂമ്പാറ്റകളെയും ഇവിടെ കാണാം.



Click it and Unblock the Notifications