ജുനാഗട്ട് ജില്ലയിലെ സര്‍സായി ഗ്രാമത്തിലുള്ള ആശ്രമമാണ് രോഹിത് ദാസ് ആശ്രമം. ഇവിടെയാണ് ദാര്‍ശനികനായ സത്ഗുരു തന്‍റെ ജീവിതകാലത്തിലെ 15 വര്‍ഷം ചിലവിട്ടത്. നിലവിലുള്ള മൂന്ന് ഹോമ യജ്ഞകുണ്ഡങ്ങള്‍ അടക്കം 7 കുണ്ഡങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്ന്...
200 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഈ മൃഗശാല 1863 ലാണ് പണിതൊരുക്കിയത്. വംശനാശത്തെ അഭിമുഖീകരിക്കുന്ന ഏഷ്യാറ്റിക് സിംഹം പോലുള്ള ജന്തുക്കളുടെ പ്രജനനവും സംരക്ഷണവുമാണ് ഈ മൃഗശാലയുടെ മുഖ്യലക്‍ഷ്യം. കാട്ടുപോത്ത്, മലബാര്‍ ജയന്‍റ്...
ഊപര്‍കോട്ടിലാണ് ഈ ഗുഹകള്‍. ബുദ്ധസന്യാസികളുടെ ആവാസമന്ദിരങ്ങളായിരുന്നു ഇവയെന്ന് കരുതുന്നു. 1500 വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ഗുഹകള്‍ മനോഹരമായ കൊത്തുപണികളുള്ളതും പുഷ്പാലംകൃതവുമാണ്.
ഊപര്‍കോട്ടിനകത്താണ് ജമാ മസ്ജിദ് നിലകൊള്ളുന്നത്. രണക്ദേവിയുടെ കൊട്ടാരമായിരുന്നു പണ്ട് ഈ മസ്ജിദ്. സൌരാഷ്ട്രയിലെ രാജകുമാരന്‍മാരെ തോല്‍പ്പിച്ച് സുല്‍ത്താന്‍ മുഹമ്മദ് ബെഗ്ദയാണ് ഈ കൊട്ടാരത്തെ മസ്ജിദാക്കിയത്. മേല്‍തട്ടിനെ...
ഒരേസമയം കവിയും സന്യാസിയും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നരസിംങ് മേത്ത. കൃഷ്ണഭക്തനായിരുന്ന ഇദ്ദേഹം ഇവിടെ ഒരിടത്തിരുന്ന് ഭജനകള്‍ ആലപിക്കുകയും കൃഷ്ണഭഗവാനെ പതിവായി ഉടലോടെ ദര്‍ശിക്കുകയും ചെയ്യുമായിരുന്നു...
ജുനാഗട്ടിലെ ദാമോദര്‍ കുണ്ഡിന് വടക്കുഭാഗത്തുള്ള അശ്വത്ഥമാ മലനിരയ്ക്കടുത്താണ് ദാമോദര്‍ജി ക്ഷേത്രം. കൃഷ്ണഭഗവാന്‍റെ പൌത്രനായ വജ്രനഭയാണ് ക്ഷേത്രം പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.
ജുനാഗട്ടിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണിത്. ഈ മേഖല പ്രധാന സഞ്ചാരകേന്ദ്രവുമാണ്. 2300 വര്‍ഷത്തെ ചരിത്രത്തിന്‍റെ തല്ലും തലോടലും അയവിറക്കി കഴിയുകയാണിത്. കോട്ടഭിത്തിക്ക് ചിലയിടങ്ങളില്‍ 20 മീറ്ററോളം ഉയരമുണ്ട്. ഇവിടെയുള്ള ഗുഹകള്‍ ഏ.ഡി.ഒന്നാം...
ജുനാഗട്ടിലെ നവാബുമാരുടെ രാജദര്‍ബാര്‍ ആയിരുന്നു പണ്ട് ഈ മ്യൂസിയം. ഇവിടത്തെ നവാബുമാരുടെ ജീവിതരീതികളെ കുറിച്ച് കൌതുകമുള്ളവര്‍ക്ക് വ്യക്തമായ ഒരുള്‍കാഴ്ച നല്‍കുന്നതാണ് ഇവിടത്തെ ശേഖരങ്ങള്‍. നവാബുമാരുടെ കാലത്തെ വെള്ളിനാണയങ്ങളും ...
അശോക ചക്രവര്‍ത്തി തന്‍റെ ഭരണകാലത്ത് രേഖപ്പെടുത്തിയ ശിലാമുദ്രണങ്ങള്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ വളരെ പ്രാധാന്യമുള്ളവയാണ്. അദ്ദേഹത്തിന്‍റെ ലിഖിതങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ജുനാഗട്ടിലെ സൌരാഷ്ട്ര ഉപദ്വീപിലേത്. ഗിര്‍നര്‍...