ജുനാഗട്ടിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണിത്. ഈ മേഖല പ്രധാന സഞ്ചാരകേന്ദ്രവുമാണ്. 2300 വര്‍ഷത്തെ ചരിത്രത്തിന്‍റെ തല്ലും തലോടലും അയവിറക്കി കഴിയുകയാണിത്. കോട്ടഭിത്തിക്ക് ചിലയിടങ്ങളില്‍ 20 മീറ്ററോളം ഉയരമുണ്ട്. ഇവിടെയുള്ള ഗുഹകള്‍ ഏ.ഡി.ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ പണിതവയാണെന്ന് വിശ്വസിക്കപ്പെടുന്നു.
മനോഹരമായ പ്രവേശന വീഥികളും തൂണുകളും ജലസംവിധാനങ്ങളും സമ്മേളന ഹാളും ധ്യാനമുറിയും ഇതിലുണ്ട്. 300 അടി ആഴത്തില്‍ നിറയെ മുതലകളുള്ള ഒരു കിടങ്ങ് കോട്ടയിലുണ്ട്. കോട്ടയ്ക്കകത്ത് പ്രവേശിക്കാന്‍ ഏതെങ്കിലും അക്രമി തുനിഞ്ഞാല്‍ മുതലകള്‍ നിറഞ്ഞ ഈ കിടങ്ങില്‍ വീഴുകയോ കാവല്‍ക്കാരാല്‍ വധിക്കപ്പെടുകയോ ആവും ഫലം. കോട്ടയുടെ പ്രവേശന കവാടത്തിനുള്ളില്‍ ജുനാഗട്ടിലെ വിവിധ ഭരണാധികാരികളുടെ പ്രതീകങ്ങള്‍ കാണാം. ഗണേശന്‍, ഹനുമാന്‍, ശക്തി എന്നിവരുടെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications