മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജുന്നാര്‍ ഗുഹ. രണ്ടാം സെഞ്ചുറിയിലോ മൂന്നാം സെഞ്ചുറിയിലോ മറ്റോ ആണ് ഈ ഗുഹകള്‍ കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ഗുഹാചിത്രങ്ങളുടെ ചരിത്രവും നിര്‍മാണവൈദഗ്ധ്യവും പഠിക്കാനായി നിരവധി ചരിത്രാന്വേഷണ കുതുകികള്‍ ഇവിടെയത്തുന്നു.
മൂന്ന് തരം ഗുഹകളാണ് ഇവിടെയുള്ളത്. മന്‍മോഡി ഹില്‍ ഗ്രൂപ്പ്, ഗണേശ ലേന ഗ്രൂപ്പ്, തുള്‍ജ ലേന ഗ്രൂപ്പ് എന്നിവയാണ് അവ. നിര്‍മാണവൈദഗ്ധ്യത്തിന് പേരുകേട്ട മന്‍മോഡി ഗുഹ ഇതേപ്പേരിലുള്ള കുന്നിലാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ സര്‍ക്കുലര്‍ സീലിംഗിലെ ചൈത്യ ഹാളാണ് തുള്‍ജ ലേന ഗ്രൂപ്പിനെ പ്രശസ്തമാക്കുന്നത്.
ജുന്നാറില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ഗണേശ് ലേന ഗ്രൂപ്പ്. നിരവധി വിഹാരങ്ങളും ഇവിടെയുണ്ട്. ചൈത്യ ഗുഹയും ഗണേശ് ലേന ഗുഹയും ഇക്കൂട്ടത്തില്‍ വളരെ പ്രശസ്തമാണ്.



Click it and Unblock the Notifications