നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് ചെയ്‌ന്‍പൂര്‍. കാളി പൂജ, ഹോളി, ദുര്‍ഗപൂജ, എന്നിവയാണ് ചെയ്‌ന്‍പൂരിലെ പ്രധാന ആഘോഷങ്ങള്‍. ഇതിന് പുറമെ ജന്‍മാഷ്‌ടമി, ശിവരാത്രി, ഹനുമാന്‍ ജയന്തി, സാമ ചകേവ,ഛാത്, ചൗര്‍ചനാരെ എന്നിവയും ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. പുരാതന ശിവക്ഷേത്രമായ നീല്‍കാന്ത് മന്ദിര്‍ പോലുള്ള നിരവധി ആരാധന സ്ഥലങ്ങള്‍ ഇവിടെയുണ്ട്.
നിര്‍മാണത്തിലെ വൈവിധ്യം കണ്ട് ശ്രദ്ധിക്കപ്പെടുന്ന ക്ഷേത്രമാണിത്. കാളി മന്ദിര്‍, ദുര്‍ഗ മന്ദിര്‍, വിഷ്‌ണു മന്ദിര്‍, രാധ കൃഷ്‌ണ കുടി, ബ്രഹ്മ ബാബ സ്ഥാന്‍ എന്നിവയാണ് മറ്റ് ആരാധാനാലയങ്ങള്‍. കാളി പൂജ സമയത്ത് വലിയ മേളയ്‌ക്ക് ഗ്രാമം സാക്ഷ്യം വഹിക്കാറുണ്ട്.



Click it and Unblock the Notifications