Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാജഗിര്‍

രാജഗിര്‍ - പ്രണയിക്കാന്‍ ഒരു ഭൂമിക

29

മഗധ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു രാജഗിര്‍ എന്ന രാജകീയത നിറഞ്ഞ ചരിത്രനഗരം ബിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. ബിഹാറിന്‍റെ തലസ്ഥാനമായ പാട്നയില്‍ നിന്നും ഭക്തിപൂര്‍ വഴി ഇവിടെ എത്തിച്ചേരാം.

മനോഹരമായ കുന്നുകളുടെ താഴ്വാരത്തുള്ള പ്രകൃതിസുന്ദരമായ ഈ പ്രദേശം എക്കാലത്തും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ബദ്ധമതവും ശ്രീബുദ്ധന്‍റെ ജീവിതവുമായ ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ ചരിത്രകഥകളുടെ കൂടാരം കൂടിയാണ് രാജ്ഗിര്‍ എന്ന ചരിത്രഭൂമി.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

വിനോദ സഞ്ചാരികള്‍ക്ക്  വിനോദത്തിനൊപ്പം ചരിത്ര വിജ്ഞാനം കൂടി പ്രദാനം ചെയ്യുന്ന ഒട്ടേറെ ചരിത്ര സ്മാരകങ്ങളും സ്ഥലങ്ങളും  ഇവിടെയുണ്ട്. അജാത ശത്രു കോട്ട, ജീവകമേവന്‍  പൂന്തോട്ടം, സ്വര്‍ണ്ണ ബന്ദര്‍ തുടങ്ങിയിടങ്ങള്‍ രാജ്ഗിരിയിലെ പ്രധാന കാഴ്ച്ചകളില്‍ ചിലതാണ്.

ബ്രഹ്മകുണ്ഠ് എന്നറിയപ്പെടുന്ന ചൂടുനീരുറവകളാണ് രാജ്ഗിരിലെ പ്രധാന സഞ്ചാര കേന്ദ്രം. ചൂടുവെള്ളം പുറപ്പെടുന്ന ഈ നീരുറവകളിലെ ജലത്തിന് ഔഷധഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.

വിശ്വാസികളും സഞ്ചാരികളുമടക്കും നിരവധി പേര്‍ ഈ ജലത്തിന്‍റെ ഔഷധഗുണം ലഭിക്കാനായി ബ്രഹ്മകുണ്ഠിലെത്താറുണ്ട്. അതേസമയം ബുദ്ധ മതവിശ്വാസികലെ സംബന്ധിച്ച്പുണ്യഭൂമിയാണ് ബ്രഹ്മകുണ്ഠ്. ബുദ്ധമത ഗുരുക്കളായ ഗൌതമബുദ്ധനും മഹാവീരനും വളരെക്കാലം ജീവിച്ചത് ഈ പ്രദേശത്താണെന്ന വിശ്വാസമാണ് ഇതിനു കാരണം.

രാജ്ഗിര്‍ എന്നാല്‍ രാജാവിന്‍റെ വീട് എന്നാണര്‍ത്ഥം.  ഇതിഹാസത്തില്‍ പാണ്ഡവരുമായി ഏറ്റുമുട്ടിയ ജരാസന്ധന്‍റെ നാടായതുകൊണ്ടാണ് രാജ്ഗിറിന് ഈ പേര് ലഭിച്ചത്.

ഇന്ത്യയില്‍ ബുദ്ധമതത്തിന്‍റയും ജൈനമതത്തിന്‍റെയും വ്യാപനത്തിന് കൃത്യമായ തെളിവുകള്‍ രാജ്ഗിറില്‍ കാണാം. രാജ്ഗിറിലെ സപ്ത്പര്‍ണ്ണ കോട്ടകളിലാണ് ആദ്യ ബുദ്ധമതകൌണ്‍സില്‍ നടന്നത്. ബുദ്ധദര്‍ശനങ്ങളുടെ വ്യാപനവും വളര്‍ച്ചയും പ്രശസ്തിയും കൊണ്ട്തന്നെ രാജ്യത്തെ പ്രധാന ബുദ്ധമതകേന്ദ്രങ്ങളിലൊന്നായി രാജ്ഗിര്‍ മാറി. ബുദ്ധമത വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനത്തിനിടെ ഒവിവാക്കാനാകാത്ത ഒരു പ്രധാന കേന്ദ്രമാണിന്നും രാജ്ഗിര്‍. മറ്റൊരു പ്രധാന ബുദ്ധമതകേന്ദ്രമായ നളന്ദയിലേക്ക് രാജ്ഗിറില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രമേയുള്ളൂ.

രാജ്ഗിറിലെ ഉത്സവങ്ങള്‍

രാജ്ഗിര്‍ നൃത്ത മഹോത്സവമാണ് ഇവിടത്തെ പ്രധാന ആഘോഷം.വര്‍ഷാ വര്‍ഷം നടക്കുന്ന ഈ ആഘോഷദിവസം പ്രദേശവാസികള്‍ ഒന്നടങ്കം ആവേശത്തോടെ വിവിധ നൃത്തരൂപങ്ങളില്‍ ആടിപ്പാടുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്നു. ഭക്തി ഗാനങ്ങള്‍ക്കും നാടോടി ഗാനങ്ങള്‍ക്കും പരമ്പരാഗത സംഗീതത്തിനും എല്ലാം ചുവടുകള്‍ വച്ചുകൊണ്ടാണ്ഈ ദിവസം ഇവിടെയുള്ളവര്‍ ആഘോഷിക്കുന്നത്. മകരസംക്രാന്തിയാണ് ഇവിടത്തെ മറ്റൊരു ആഘോഷം. പുണ്യതീര്‍ത്ഥത്തില്‍ കുളിച്ചും മധുരം കൈമാറിയുമൊക്കെയാണ് ഈ ദിവസം ഇവര്‍ ആഘോഷിക്കുന്നത്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മലമാസയും ഇവിടങ്ങളിലെ പ്രധാന ആഘോഷമാണ്.

യാത്ര

രാജഗിരിയിലേക്ക് യാത്ര പുറപ്പെടുന്നവര്‍ നേരത്തേ തന്നെ യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. അടുത്തെങ്ങും വിമാനത്താവളമില്ലാത്തതുകൊണ്ട് യാത്രയ്ക്ക് റെയിലിനെയോ റോഡിനെയോ ആശ്രയിക്കണം. റോഡുകള്‍ വലിയ കുഴപ്പമില്ലാത്തതും വിശ്വാസയോഗ്യവുമാണ്.

മാനസികവും ശാരീരികവുമായി വിശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര പോകാന്‍ ഏറെ യോജിച്ച സ്ഥലമാണ് രാജ്ഗിര്‍. ആധുനിക ജീവിതത്തിന്‍റെ തിക്കും തിരക്കും ഒന്നുമില്ലാതെ സ്വച്ഛമായ ശാന്തമായ അന്തരീക്ഷമാണ് രാജ്ഗിറിലേത്. ഔഷധഗുണമുള്ള നീര്‍ച്ചാലുകള്‍ ഒഴുകുന്ന ബ്രഹ്മകുണ്ഠ് ഉള്ളതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിനായി മഞ്ഞുകാലങ്ങളില്‍ ഇവിടത്തെ റിസോര്‍ട്ടുകളിലേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

രാജഗിര്‍ പ്രശസ്തമാക്കുന്നത്

രാജഗിര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാജഗിര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രാജഗിര്‍

 • റോഡ് മാര്‍ഗം
  റോഡുമാര്‍ഗ്ഗവും സഞ്ചാരികള്‍ക്ക് രാജ്ഗിറിലെത്താം. പാട്നയില്‍ നിന്നും 93 കിലോമീറ്ററും ഗയയില്‍ നിന്നും 71 കിലോമീറ്ററും നളന്ദയില്‍ നിന്നും 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ സഞ്ചാരികള്‍ക്ക് രാജിഗിറിലെത്താം. ഇവിടങ്ങളില്‍ നിന്നല്ലാം ബസ്സുകള്‍ക്കു പുറമേ ടാക്സികളും രാജ്ഗിറിലേക്ക് സ്ഥിരം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജ്ഗിറിന് സ്വന്തമായി റെയില്‍വേസ്റ്റേഷനുണ്ടെങ്കിലും ഇവിടേക്ക് അത്യാവശ്യത്തിനുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ കുറവാണ്. 70 കിലോമീറ്റര്‍ അകലെയുള്ള ഗയയില്‍ നിന്നും ചില സര്‍വ്വീസുകള്‍ ഇങ്ങോട്ടുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  രാജ്ഗിര്‍ യാത്രയ്ക്ക് വിമാനമാര്‍ഗ്ഗം തെരെഞ്ഞടുക്കുന്നവര്‍ 101 കിലോമീറ്റര്‍ അകലെയുള്ള പാട്ന വിമാനത്താവളത്തിലേക്ക്എത്തേണ്ടിവരും. രാജ്യത്തെ പ്രധാന നഗരങ്ങളി‍ല്‍ നിന്നെല്ലാം പാട്നയിലേക്ക് വിമാന സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Nov,Sun
Return On
28 Nov,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Nov,Sun
Check Out
28 Nov,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Nov,Sun
Return On
28 Nov,Mon