ഒഡീഷയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലാല്‍ ബഹദൂര്‍ ശാസ്‌ത്രി സ്റ്റേഡിയം. രഞ്ചി ട്രോഫി, കാലാഹണ്ടി കപ്പ് തുടങ്ങി വലിയ പല മത്സരങ്ങളും ഇവിടെ നടത്താറുണ്ട്. എല്ലാ വര്‍ഷവും കാലാഹണ്ടി ഉത്സവ് സംഘടിപ്പിക്കുന്നതും ഇവിടെയാണ്.
എല്ലാ വര്‍ഷവും ജനുവരി 14 മുതല്‍ നാല് ദിവസമാണ് കാലാഹണ്ടി ഉത്സവ് നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ നിര്‍മ്മിച്ച ശില്‍പങ്ങളും കരകൗശലവസ്‌തുക്കളും ഇതില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടത്താറുണ്ട്. ശൈത്യകാലത്ത് കാലാഹണ്ടിയിലേയ്‌ക്ക് നിരവധി പേരെ ഇതാകര്‍ഷിക്കുന്നു. ജനുവരിയില്‍ കാലാഹണ്ടിയില്‍ എത്തുന്നവര്‍ക്ക് കാലാഹണ്ടി ഉത്സവം ആസ്വദിക്കാം.



Click it and Unblock the Notifications