Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബലാന്‍ഗീര്‍

ബലാന്‍ഗീര്‍

16

സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമുള്ള പ്രധാന വാണിജ്യ നഗരമാണ്‌ ബലാന്‍ഗീര്‍. പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമായ ഈ സ്ഥലത്ത്‌ പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ പ്രാചീനകാലം തൊട്ട്‌ താമസിച്ചു വരുന്നു. പണ്ട്‌കാലത്തെ പ്രധാന സംസ്ഥാനമായിരുന്ന പട്‌നാഗഢിന്റെ തലസ്ഥാനമായിരുന്നതിന്റെ എല്ലാ പ്രൗഢിയും ബലാന്‍ഗീര്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്‌. ബലറാം ഗഢില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബലാന്‍ഗീറിന്റെ രാജാവായിരുന്ന ബലറാം ദിയോ പണികഴിപ്പിച്ച അണക്കെട്ടാണ്‌ ബലറാംഗഢ്‌.

ബലാന്‍ഗീറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

നഗരത്തിന്‌ ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളാണ്‌ ബലാന്‍ഗീര്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണം. നിബിഢ വനങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമമാണ്‌ ജാലിയ.ട്രക്കിങിന്‌ പ്രശസ്‌തമായ സ്ഥലമാണിത്‌. മനോഹരമായ ഈ ഗ്രാമം ഒരു പ്രമുഖ പിക്‌നിക്‌ പ്രദേശം കൂടിയാണ്‌. ബലാന്‍ഗീറില്‍ നിന്നും 57  കിലോ മീറ്റര്‍ അകലെയാണ്‌ ജാലിയ. ബലാന്‍ഗീറിലെ മറ്റൊരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ഗെയ്‌ഖെയ്‌ ആണ്‌. മൂന്ന്‌ വശങ്ങളിലും മലകളുള്ള മനോഹരമായ താഴ്‌ വാരമാണിത്‌. പിക്‌നിക്കിനും കാമ്പിങിനും പറ്റിയ സ്ഥലമാണിത്‌.

പട്‌നാഗഢ്‌ ,റാണിപൂര്‍,ഝാരിയല്‍, സെയ്‌ന്താല ടെന്തുലിഖുന്തി , ജല്‍മഹദേവ്‌ എന്നിവ സന്ദര്‍ശിക്കാതെ ബലാന്‍ഗീര്‍ വിനോദ സഞ്ചാരം പൂര്‍ത്തിയാവില്ല. സുഖ്‌തേല്‍ നദിയിലെ പുതിയ അണക്കെട്ടായ ലോവര്‍ സുഖ്‌തേല്‍ പദ്ധതി പ്രദേശവും കാണാന്‍ മനോഹരമാണ്‌.

ആശ്രമങ്ങള്‍, തടാകങ്ങള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദേശങ്ങള്‍ ബലാന്‍ഗീര്‍ വിനോദ സഞ്ചാരം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ബലാന്‍ഗീറിലെ ഒരു രാജ കുടുംബം താമസിച്ചിരുന്നതാണന്ന്‌ കരുതപ്പെടുന്ന സൈലശ്രീ കൊട്ടാരം ഒഡീഷയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്‌. നഗരത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ആനന്ദ നികേതനും ഖുജന്‍പാലിയും തീര്‍ത്ഥാടനത്തിന്‌ അനുയോജ്യമായ സ്ഥലങ്ങളാണ്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാജേന്ദ്ര പാര്‍ക്ക്‌ വൈവിധ്യമാര്‍ന്ന റോസ്‌ ചെടികളാല്‍ മനോഹരമാണ്‌.

ഒഡീഷയിലെ പഴയകാല തടാകങ്ങളില്‍ ഒന്നായ കരന്‍ഗ കാത മനോഹരമായ പിക്‌നിക്‌ പ്രദേശമാണ്‌. ബലാന്‍ഗീറിലെ മുന്‍സിപ്പാലിറ്റി ഈ പ്രദേശത്തെ നവീകരിക്കുയും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ബോട്ടിങ്‌ സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടം ഭംഗിയുള്ള പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌. ബലാന്‍ഗീറിലെ ദുര്‍ഗ ക്ഷേത്രം തടാകത്തിന്‌ സമീപത്തായിട്ടാണ്‌.

മതകേന്ദ്രങ്ങള്‍

ഈ പ്രദേശത്തിന്റെ അധിപയായി കണക്കാക്കുന്ന പട്‌നേശ്വരി ഗുഡിയെ ആരാധിക്കുന്ന മാ പട്‌നേശ്വരി ക്ഷേത്രം, കൃഷ്‌ണനെ ആരാധിക്കുന്ന ഗോപാല്‍ജി ക്ഷേത്രം, ലക്ഷ്‌മി ദേവിയെ ആരാധിക്കുന്ന ലക്ഷ്‌മി നാരായണ ക്ഷേത്രം, എന്നിവ ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ചിലതാണ്‌. ഹരിശങ്കരക്ഷേത്രം, മാ സമലേശ്വരി ക്ഷേത്രം, നരസിംഹ ക്ഷേത്രം, സന്തോഷി ക്ഷേത്രം, ലോകനാഥ ബാബ ക്ഷേത്രം, ശീതള മാത ക്ഷേത്രം, ഭഗവത്‌ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, മൗസി മാ ക്ഷേത്രം, രാംജി മന്ദിര്‍, ശ്യാമകാലി ക്ഷേത്രം, സായിബാബ ക്ഷേത്രം എന്നിവയാണ്‌ മറ്റ്‌ ചില പ്രമുഖ ക്ഷേത്രങ്ങള്‍.

ജോഗേശ്വര ശിവ ക്ഷേത്രത്താല്‍ പ്രശസ്‌തമാണ്‌ നഗരത്തില്‍ നിന്നും 25കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജോഗിസ്‌നാന്ദ്ര. വര്‍ഷം തോറും നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌. തിക്രപാരയിലെ സണ്ണി മസ്‌ജിദ്‌, റുഗുഡിയിലെ റോമന്‍ കത്തോലിക്ക പള്ളി, ആദര്‍ശ പാഡയിലെ പ്രോട്ടസ്റ്റന്റ്‌ ചര്‍ച്ച്‌ എന്നിവയാണ്‌ മറ്റ്‌ ദേവാലയങ്ങള്‍. ഹിന്ദു ഗുജറാത്തി സമൂഹത്തിന്റെ ആരാധനാലയമാണ്‌ ജലറാം ക്ഷേത്രം. സിന്ധി സമൂഹത്തിന്റെ ആരാധനലായമാണ്‌ ഝുലേലാല്‍ ക്ഷേത്രം.

ഷോപ്പിങ്ങും ആഹാരവും

ബലാന്‍ഗീറില്‍ സ്ഥലങ്ങള്‍കാണുക മാത്രമല്ല മറ്റ്‌ പലതും സാധ്യമാണ്‌. സംബാല്‍പൂര്‍ സാരികള്‍, തുണിത്തരങ്ങള്‍, കിടക്ക വിരികള്‍ എന്നിവയാല്‍ പ്രശസ്‌തമാണ്‌ ഇവിടം. ഭക്ഷണപ്രിയര്‍ക്കായി ലബാന്‍ഗലാത,ചെന ഗാജ, അരിസ പിത,ചെന പേഡ പോലുള്ള സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങളും ഇവിടയുണ്ട്‌. ചകുലി പിത, പിതാവു ഭാജ, ഗുല്‍ഗുല ,ചൗല്‍ ബാര എന്നിവ ബലാന്‍ഗീറിന്റെ സവിശേഷ രുചികളാണ്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ ബലാന്‍ഗീര്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം

റെയില്‍വെ മാര്‍ഗം ബലാന്‍ഗീര്‍ റെയില്‍വെസ്റ്റേഷനില്‍ എത്താം. ഒഡീഷയിലെ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സര്‍ക്കാര്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ബലാന്‍ഗീറില്‍ വിമാനത്താവളമില്ല. സമീപത്തുള്ള വിമാനത്താവളം ഭുനേശ്വറിലാണ്‌.

ബലാന്‍ഗീര്‍ പ്രശസ്തമാക്കുന്നത്

ബലാന്‍ഗീര്‍ കാലാവസ്ഥ

ബലാന്‍ഗീര്‍
37oC / 98oF
 • Partly cloudy
 • Wind: SW 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബലാന്‍ഗീര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബലാന്‍ഗീര്‍

 • റോഡ് മാര്‍ഗം
  ബലാന്‍ഗീര്‍ റോഡ്‌ മാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. മറ്റ്‌ നഗരങ്ങളില്‍ നിന്നും ബലാന്‍ഗീറിലെത്താന്‍ സര്‍ക്കാര്‍ ബസുകള്‍ കിട്ടും. എസി ബസുകളും ടാക്‌സികളും ഇവിടേയ്‌ക്കെത്താന്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തെക്ക്‌ കിഴക്കന്‍ റെയില്‍വെയിലെ പ്രധാന ജംങ്‌ഷനാണ്‌ ബലാന്‍ഗീര്‍ റെയില്‍വെസ്റ്റേഷന്‍. ഝര്‍സുഗുഡ- സംബാല്‍പൂര്‍-തിത്‌ലഗഢ്‌ പാതയിലാണ്‌ റെയില്‍വെസ്റ്റേഷന്‍. ഒഡീഷയിലെ മറ്റ്‌ സ്ഥലങ്ങളുമായി റയില്‍ മാര്‍ഗം നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്‌. റെയില്‍വെസ്റ്റേഷനില്‍ നിന്നും നഗരത്തിലെത്താന്‍ ഓട്ടോറിക്ഷകളും ടാക്‌സിയും കിട്ടും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഛത്തീസ്‌ഗഢിലെ റായ്‌പൂരാണ്‌ സമീപത്തുള്ള വിമാനത്താവളം. ഭുവനേശ്വര്‍ വിമാനത്താവളം 321 കിലോമീറ്റര്‍ അകലത്തിലാണ്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jan,Mon
Return On
21 Jan,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jan,Mon
Check Out
21 Jan,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jan,Mon
Return On
21 Jan,Tue
 • Today
  Balangir
  37 OC
  98 OF
  UV Index: 9
  Partly cloudy
 • Tomorrow
  Balangir
  28 OC
  83 OF
  UV Index: 9
  Sunny
 • Day After
  Balangir
  29 OC
  83 OF
  UV Index: 9
  Sunny