പുരാതന ശിവക്ഷേത്രത്താല്‍ പ്രശസ്‌തമായ കാലാഹണ്ടിയിലെ മനോഹരമായ ഗ്രാമമാണ് മോഹനഗിരി. ഗ്രമത്തിന് സമീപത്തായാണ് കാളി ഗംഗ അരുവി ഒഴുകുന്നത്. അരുവിയുടെ തീരത്ത് എഡി 600 ലേതെന്ന് കരുതപ്പെടുന്ന പുരാതന ശിവ ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാം. ഇവിടെ ജഗ്‌മോഹന്‍ ഹാളിന്റെ പതിനൊന്ന് തൂണുകള്‍ അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ക്ഷേത്രം പുനര്‍നിര്‍മ്മിച്ചുവെങ്കിലും പുരാതന ക്ഷത്രത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തിനകത്ത് കാണാം.
ക്ഷേത്രത്തിന്റെ ഭിത്തികളില്‍ നിരവധി ശില്‍പങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്. പുരാതന ക്ഷേത്രത്തിന്റെ കല്‍ഭിത്തികളും മറ്റും ഇവിടെ കാണാം. ക്ഷേത്രത്തിനൊപ്പം കണ്ടെത്തിയ ശിവലിംഗമാണ് ഇവിടെ പൂജിക്കുന്നത്. ഇന്നിന്റെയും ഇന്നലകളുടെയും സവിശേഷമായ സംയോജനമാണ് ഈ ക്ഷേത്രം.



Click it and Unblock the Notifications