നിബിഢമായ ഹരിതവനത്തോട് ചേര്‍ന്നുള്ള മനോഹരമായ വെള്ളച്ചാട്ടം രാബണ്‍ഡാര്‍ഹിന്റെ പ്രത്യേകതയാണ്. വെള്ളച്ചാട്ടത്തിന്റെ മാത്രം ശബ്‌ദം ഉയര്‍ന്ന കേള്‍ക്കുന്ന പ്രശാന്ത സുന്ദരമായ സ്ഥലമാണിവിടം. പൊടിനിറഞ്ഞ പാതകള്‍ കടന്നു വേണം ഇവിടേയ്‌ക്കെത്താന്‍. പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇവിടേയ്‌ക്കെത്താം. പ്രശസ്‌തമായ പിക്‌നിക് പ്രദേശമാണിവിടം. സാഹസികര്‍ക്ക് ട്രക്കിങിലും ഏര്‍പ്പെടാം.
പ്രകൃതി ഭംഗി നിറഞ്ഞ രാബണ്‍ഡാര്‍ഹി കാലാഹണ്ടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ശൈത്യകാലത്താണ് ഇവിടെ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.



Click it and Unblock the Notifications