Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം

ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം, കാളഹസ്‌തി

21

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ്‌ ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം. പട്ടണത്തിന്റെ ഹൃദയഭാഗത്തു നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ക്ഷേത്രത്തിന്റെ സ്ഥാനം. ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി ശിവനാണ്‌. 1960ല്‍ ആണ്‌ ഈ ക്ഷേത്രം കണ്ടെത്തിയത്‌. മണ്ണില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്രത്തിന്‌ സമാനമായ നിര്‍മ്മിതി ആദ്യം കണ്ടത്‌ ഒരു കര്‍ഷകനാണ്‌. തുടര്‍ന്ന്‌ ഗര്‍ഭഗുഡിയിലുടനീളം വിശദമായ പര്യവേഷണം നടത്തുകയും പ്രധാന മൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തുകയുമായിരുന്നു.

ക്ഷേത്രത്തിന്‌ ഏതാണ്ട്‌ 1200 വര്‍ഷം പഴക്കമുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ക്ഷേത്രത്തിന്‌ കുറഞ്ഞത്‌ 1500 വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്ന്‌ സ്ഥലവാസികള്‍ അഭിപ്രായപ്പെടുന്നു. ശ്രീകാളഹസ്‌തിയിലെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്‌താല്‍ ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം ചെറുതാണ്‌. ക്ഷേത്രം ചെറുതാണെങ്കിലും ഓരോ വര്‍ഷവും ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടെ അനുഗ്രഹം തേടി എത്തുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri