ശ്രീകാളഹസ്‌തിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വെലിയിങ്കല കോണ വെള്ളച്ചാട്ടം. ഇവിടെ നിന്നാല്‍ ലഭിക്കുന്ന പ്രകൃതിയുടെ വിശാലദൃശ്യം വിനോദസഞ്ചാരികളെ കൂട്ടത്തോടെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇവിടെ എത്തുന്നവരാരും ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കാതെ മടങ്ങാറില്ല. പ്രായഭേദമന്യേ എല്ലാവരും വെള്ളച്ചാട്ടത്തില്‍ കുളിച്ച് ആസ്വദിച്ചാണ് മടങ്ങാറ്. തെലുങ്കില്‍ വെളിയങ്കല കോണ എന്നാല്‍ ആയിരം ലിങ്കങ്ങളുടെ താഴ്‌വര എന്നാണര്‍ത്ഥം.
ശിവലിംഗങ്ങളെ അനുസ്‌മരിപ്പിക്കുന്ന നിരവധി പാറകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്. വെള്ളച്ചാട്ടത്തിന് ഔഷധ ഗുണം ഉണ്ടെന്ന വിശ്വാസം കാരണം നിരവധി ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. ഈ വെള്ളത്തില്‍ പതിവായി കുളിച്ചാല്‍ ത്വഗ്‌രോഗങ്ങള്‍ മാറുമെന്ന് പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിലൂടെ പാപങ്ങള്‍ കഴുകി കളഞ്ഞ് മോക്ഷപ്രാപ്‌തി നേടാന്‍ കഴിയുമെന്നൊരു വിശ്വാസം ഇവിടുത്തുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.



Click it and Unblock the Notifications