കല്പയിലെ പ്രധാനപ്പെട്ടൊരു പര്വ്വതശിഖരമാണിത്. 6500 മീറ്ററാണ് ഇതിന്റെ ഉയരം. കിന്നൗര്‍ ജില്ലയുടെ തെക്കുഭാഗത്തെ അതിര്‍ത്തിയായിട്ടാണ് ഈ പര്‍വ്വതം സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കള്‍ക്കും ബുദ്ധമതവിശ്വാസികള്‍ക്കും ഈ പര്‍വ്വതം ഒരുപോലെ പുണ്യമാണ്. പര്വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരമുള്ള ഒരു ശിവലിംഗമുണ്ട്, ഇത് ദര്‍ശിക്കാനായി എല്ലാവര്‍ഷവും ഒട്ടേറെ വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.