കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മീന്മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മൂന്ന് വെള്ളച്ചാട്ടങ്ങളും ഒടുവില്‍ ചാലിയാര്‍ നദിയില്‍ എത്തിച്ചേരുന്നു.
റാഫ്റ്റിംഗ്, നീന്തല്‍ മുതലായ വാട്ടര്‍ സ്പോര്‍ട്സ് ഈവന്റുകള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. മരത്തിന് മുകളിലെ കുടിലുകളില്‍ താമസിച്ച് നീന്തലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും കാണാം. കനത്ത കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍. ഫോട്ടോഗ്രഫി പ്രിയരുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.