കേരളത്തിലെ പഴക്കം ചെന്ന ആരാധനലായങ്ങളിലൊന്നാണ് കണ്ണൂരിലെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍. വടക്കന്‍ മലബാറിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഹോളി ട്രിനിറ്റി കത്തീഡ്രലിന് നിരവധി ചരിത്രപരമായ പ്രാധാന്യങ്ങളുണ്ട്. കൃസ്ത്യന്‍മതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ കേരളത്തിലെത്തിയിരുന്നതും ഇവയില്‍പ്പെടും.
ഭരണകര്‍ത്താക്കളുടെ അനുമതിയോടെ 1501ലാണ് അവര്‍ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പണികഴിപ്പിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കണ്ണൂര്‍ കന്റോണ്‍മെന്റിലാണ് ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് ആഞ്ചലോ കോട്ട തുടങ്ങിയവയാണ് ഹോളി ട്രിനിറ്റി കത്തീഡ്രലിന് സമീപത്തെ മറ്റ് കാഴ്ചകള്‍. റോമന്‍ ഗോതിക് ശൈലിയില്‍ നിര്‍മിക്കപ്പെട്ട ഈ പള്ളി 2010 ല്‍ പുതുക്കിപ്പണിതിരുന്നു.



Click it and Unblock the Notifications