മാപ്പിള ബേ എന്നും മോപ്പിള ബേ അറിയപ്പെടുന്നു. മാപ്പിള ബേയ്ക്ക് ഒരുവശത്ത് സെന്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവുമാണ്. കോലത്തിരി രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് മാപ്പിള ബേയ്ക്ക്.മറുരാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന കോലത്തുനാടിന്റെ പ്രധാന കട്ടവട കേന്ദ്രങ്ങളിലൊന്നായിരുന്നു മാപ്പിള ബേ.
ഇന്തോ - നോര്‍വീജിയന്‍ കരാര്‍ പ്രകാരം മാപ്പിള ബേ അടുത്തിടെ ലോക്കല്‍ ഫിഷിംഗ് ഹബ് ആക്കി മാറ്റിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശ്രദ്ധിച്ചുവേണം ഇവിടെയെത്താനെന്നത് വളരം ശ്രദ്ധിക്കേണ്ട കാര്യമാണ്. അറക്കല്‍ കൊട്ടാരവും സെന്റ് ആഞ്ചലോ കോട്ടയും മാപ്പിള ബേയും ഒറ്റ യാത്രയില്‍ കണ്ടുതിരിച്ചുവരാമെന്നതും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെത്താന്‍ കാരണമാകുന്നു.



Click it and Unblock the Notifications