പേര്‍ സൂചിപ്പിക്കുന്നതുപോലെ ദ്വാരകരാജാവായിരുന്ന കൃഷ്ണഭഗവാന്‍റെ പേരിലുള്ള ക്ഷേത്രമാണ് ഇത്. കാംല ടവറിന് സമീപത്താണ്‍ ഈ ക്ഷേത്രം.
ജൂലൈ ആഗസ്ത് മാസത്തിലാണ്‍ ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണാഘോഷം നടക്കുന്നത്. വടക്കേ ഇന്ത്യയിലെ ഹിന്ദുമതവിശ്വാസികള്‍ പവിത്രമായി കരുതുന്ന മാസമാണിത്. കൃഷ്ണഭഗവാന്‍ റെയും പ്രിയതമ രാധയുടെയും സംപ്രീതിക്കായാണ് ഈ ആഘോഷം.
ദേവീദേവന്‍ മാരുടെ വിഗ്രഹത്തില്‍ നിറപ്പകിട്ടാര്‍ ന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഊഞ്ഞാലില്‍ ഭക്തി പുരസ്സരം ആട്ടുന്നു. ഈ ആചാരങ്ങള്‍ നിര്‍ വഹിക്കുന്നതിനോടൊപ്പം സന്തോഷപൂര്‍ വം പ്രത്യേക ഗാനങ്ങളും ആലപിക്കും. ഇത്തരത്തിലുള്ള ആചാരം നടക്കുന്ന പ്രശസ്തമായ ജൂല എന്ന പ്രത്യേക സ്ഥലം കുടികൊള്ളുന്ന ക്ഷേത്രമാണ് കാണ്‍പൂരിലെ ദ്വാരകാധീശക്ഷേത്രം.



Click it and Unblock the Notifications