ജൈനമതത്തിലെ ഇരുപത്തിനാലാമത് തീര്‍ഥങ്കരന്റെ സ്മരണാര്‍ഥം ജൈനമതവിശ്വാസികള്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ഭഗവാന് മഹാവീരന്റെയും തീര്ഥങ്കരന്മാരുടെയും പ്രതിമകള്‍ ഇവിടെയുണ്ട്. വലിയ മാര്‍ബിള്‍ പ്ലാറ്റ്ഫോമില്‍ ഒരു ആവരണത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന രീതിയിലാണ് ഇവ.
കംല ടവറിനോട് ചേര് ന്ന മഹേശ്വരി മഹലിലാണ് ഈ ക്ഷേത്രം. ഗ്ലാസുകൊണ്ടും ഇനാമല്‍ കൊണ്ടുമാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പാരമ്പര്യരീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം വളരെയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.
തറ മാര്ബിളിനാലും ചുവരുകള്‍ കണ്ണാടി കൊണ്ടും നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രനിര്‍മാണത്തിലെ കലാവിരുത് പ്രശംസനാര്‍ഹമാണ്.
ഗ്ലാസ് കൊണ്ട് കോറിവച്ചിരിക്കുന്ന ജൈനമത അധ്യാപനങ്ങളുടെ ചുവര് ലിഖിതങ്ങള്‍ അദ്ഭുതപ്പെടുത്തുന്നവയാണ്. സുന്ദരമായ ആര് ച്ചുകളും മിറര്‍ വര്‍ക്കുകളും അടങ്ങിയതാണ് ക്ഷേത്രം.