Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിതൂര്‍

ബിതൂര്‍: രാമായണം എഴുതപ്പെട്ട സ്ഥലം

10

കാണ്‍പൂരില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ ഗംഗാനധിയുടെ തീരത്തുള്ള പ്രകൃതിമനോഹരമായ ഒരു ഗ്രാമമാണ് ബിതൂര്‍. കാണ്‍പൂരില്‍ നിന്ന് വ്യത്യസ്ഥമായി തിരക്കുകളില്ലാത്ത, ശാന്തവും ഏകാന്തവുമായ ഒരിടമാണ് ഇവിടം. ചരിത്രപ്രാധാന്യമുള്ള സ്ഥലവും അതോടൊപ്പം ഹിന്ദു തീര്‍ത്ഥാടന കേന്ദ്രവുമാണ് ബിതൂര്‍.

ചരിത്രത്തിലൂടെ

ഏറെ നാടോടിക്കഥകളിലും, ഐതിഹ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ഇടമാണ് ബിതൂര്‍. ഒരു കഥയനുസരിച്ച് വിഷ്ണു ഭഗവാന്‍ ക്ഷീരപഥത്തെ നശിപ്പിച്ച് പുനര്‍നിര്‍മ്മിച്ചപ്പോള്‍, ബ്രഹ്മാവ് തന്‍റെ വാസസ്ഥാനമായി ബിതൂര്‍ തെരഞ്ഞെടുത്തു. ഇവിടെവച്ചാണ് ആദ്യ മനുഷ്യവംശത്തെ അദ്ദേഹം രൂപപ്പെടുത്തിയതും, തന്‍റെ അശ്വമേധയജ്ഞം നടത്തിയതും. ഇക്കാരണങ്ങളാല്‍ ഇവിടം ബ്രഹ്മവര്‍ത്ത എന്നറിയപ്പെട്ടു. ഈ പേരില്‍ നിന്നാണ് ബിതൂര്‍ എന്ന പേര് വന്നത്. ഉത്തന്‍പഥ് എന്ന ഭരണാധികാരിയുടെ കാലത്ത് ബിതൂര്‍ ഏറെ വികാസം പ്രാപിക്കുകയും, അദ്ദേഹത്തിന്‍റെ മകനായ ധ്രുവ് ബ്രഹ്മാവിനെ പ്രീതിപ്പെടുത്താനായി തപസ് ചെയ്യുകയും ചെയ്തു.

ബിതൂര്‍ രാമായണവുമായും ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ്. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ തങ്ങിയിരുന്നു എന്നാണ് വിശ്വാസം. ഇവിടെയിരുന്നാണ് വാല്മീകി മഹര്‍ഷി രാമായണം രചിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.

സീതാദേവി തന്‍റെ ഇരട്ടക്കുട്ടികളായ ലവനും, കുശനും ജന്മം നല്കിയതും ഇവിടെയാണെന്നും, വാല്‍മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ അവര്‍ ശിക്ഷണം നേടിയെന്നും വിശ്വസിക്കപ്പെടുന്നു. ഈ കുട്ടികള്‍ യുദ്ധത്തെയും, രാഷ്ട്രതന്ത്രത്തെയും കുറിച്ച് വിജ്ഞാനം നേടി. പില്‍ക്കാലത്ത് ഇവര്‍ തങ്ങളുടെ പിതാവിനെ കണ്ടുമുട്ടിയതും ഇവിടെ വച്ചാണ്. ഇക്കാരണങ്ങളാലാണ് ബിതൂര്‍ രാമേല്‍ എന്ന് അറിയപ്പെടുന്നത്.

മറ്റ് ഒട്ടേറെ ഐതിഹ്യങ്ങളും ഇവിടവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിഹാസ കഥാപാത്രമായ ധ്രുവ് ഒരു ജ്ഞാനിയായി വളര്‍ന്നതും, ആകാശത്തിലെ ഒരു നക്ഷത്രമായി അനശ്വരനായി മാറിയതും ഇവിടെ വച്ചാണ്.

ബിതൂരിലെ പുതിയ കാലം

പഴയ കാലത്തില്‍ നിന്ന് ആധുനിക കാലത്തേക്കെത്തുമ്പോളും ബിതൂരിന്‍റെ പ്രസക്തി കുറയുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാലത്ത് മുന്‍ നിരയിലേക്കുയര്‍ന്ന് വന്ന റാണി ലക്ഷ്മി ഭായ് (പില്‍ക്കാലത്ത് ഝാന്‍സി റാണി എന്നറിയപ്പെട്ടു), സേഹേബ് പേര്‍ഷ്വ എന്നിവര്‍ ഈ ദേശക്കാരായിരുന്നു. ധൈര്യവും, ആത്മാഭിമാനവും, ദേശീയതയും ഉയര്‍ത്തിപ്പിടിച്ച ഇവര്‍ ഇന്നും ചരിത്രത്തില്‍ ശോഭിച്ച് നില്‍ക്കുന്നവരാണ്. തങ്ങളുടെ ചെറുപ്പകാലം ഇവിടെ ചെലവഴിച്ച ഇവര്‍ സമരതന്ത്രങ്ങള്‍‍ ആവിഷ്കരിക്കുകയും 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അത് പ്രായോഗികമാക്കുകയും ചെയ്തു.

ബിതൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ചരിത്രക്കാഴ്ചകള്‍ മാത്രമല്ല ബിതൂരില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയും, ചൈതന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൂടെയുള്ള യാത്രകളും, പുഴയിലെ ബോട്ട് സവാരിയുമെല്ലാം ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍, രാമായണം രചിക്കപ്പെട്ട സ്ഥലമായ വാല്‍മീകി ആശ്രമം, ബിതൂരിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിരയായ ബ്രഹ്മഗാട്ട് എന്നിവയാണ്. അവധിലെ മന്ത്രിയായ തിക്കായത് റായ് തറക്കല്ലിട്ട പത്തര്‍ ഗാട്ട് എന്ന ആത്മീയ കേന്ദ്രവും ഇവിടെയുണ്ട്.

ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ബിതൂരില്‍ കാര്‍ത്തിക് പൂര്‍ണ്ണിമ, മാഘ പൂര്‍ണ്ണിമ, മകരസംക്രാന്തി മേള തുടങ്ങിയ ഉത്സവങ്ങള്‍ നടന്നു വരുന്നു. ഈ അവസരങ്ങളില്‍ ആയിരക്കണക്കിന് ഭക്തര്‍ ഇവിടം സന്ദര്‍ശിച്ച് ഗംഗാനദിയില്‍ സ്നാനം ചെയ്ത് ഭക്തി നിര്‍വൃതി നേടുന്നു.

ബിതൂര്‍ പ്രശസ്തമാക്കുന്നത്

ബിതൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിതൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബിതൂര്‍

  • റോഡ് മാര്‍ഗം
    മികച്ച റോഡ് സൗകര്യം ബിതൂരിലുണ്ട്. ഉത്തര്‍ പ്രദേശിലെ പ്രമുഖ നഗരങ്ങളായ ലഖ്നൗ, കാണ്‍പൂര്‍, ആഗര്‍, അയോദ്ധ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ ബിതൂരിലേക്ക് ബസ് സര്‍വ്വീസുണ്ട്. ഡല്‍ഹിയില്‍ നിന്ന് സര്‍ക്കാര്‍ ബസുകളും സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പാസഞ്ചര്‍ ട്രെയിനുകളെത്തുന്ന കല്യാണ്‍പൂരാണ് ബിതൂരിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അടുത്തുള്ള റെയില്‍വേ ജംഗ്ഷന്‍ കാണ്‍പൂരാണ്. ഇവിടേക്ക് 22 കിലോമീറ്റര്‍ ദൂരമുണ്ട്. കാണ്‍പൂരില്‍ നിന്ന് ടാക്സിയിലോ സര്‍ക്കാര്‍ ബസ് സര്‍വ്വീസിലോ ബിതൂരിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലക്നൗ എയര്‍പോര്‍ട്ടാണ് ബിതൂരിന് അടുത്തുള്ളത്. ഇവിടേക്ക് 87 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ടാക്സി പിടിച്ചോ, സര്‍ക്കാര്‍ ബസ് സര്‍വ്വീസിലോ ബിതൂരിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat