പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജൈജസ്മോവ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നഗരം കാണ്‍പൂരിന്‍ റെ പ്രാന്തപ്രദേശത്ത് ഗംഗാനദീതീരത്തായാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ വ്യവസായ മുനമ്പായ നഗരം ആര്‍ ക്കിയോളജിക്കല്‍ സര്‍ വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ പ്രകാരം പ്രദേശത്തെ ആദ്യ മനുഷ്യ ആവാസസ്ഥലമാണ്.
ഇവിടെ നിന്ന കുഴിച്ചെടുത്ത് കിട്ടിയ ആയുധങ്ങള്‍ കലാവസ്തുക്കള്‍ കളിമണ്‍ വസ്തുക്കള്‍ എന്നിവയില്‍ നിന്ന് മനസ്സിലാവുന്നത് ബി.സി 1300മുതല്‍ 1200 വരെയുള്ള നഗരത്തിന്‍ റെ ചരിത്രമാണ്. ചന്ദ്രഗുപ്തമൗര്യകാലത്തേതെന്ന് വിശ്വസിക്കപ്പെടുന്ന ആനക്കൊമ്പിലുള്ള മുദ്രയും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കാണ്‍പൂര്‍ സംഗ്രഹാലയയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ജിന്നത്തോന്‍ കീ മസ്ജിദ് എന്ന പേരില്‍ ഒരു പഴയ പള്ളിയും ഇവിടെയുണ്ട്. കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വെളുത്ത നിറം താജ് മഹലുമായുള്ള താദാത്മ്യ പ്രകടിപ്പിക്കുന്നതാണ്‍. പള്ളിയില്‍ നിന്ന് അല്‍പം ദൂരത്തായി കുന്നിന് താഴെ ഹസൃത്ത് മഖ്ദൂം ഷാ ആലയുടെ പേരിലുള്ള തീര്‍ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു. 1358ല്‍ ഫിറോസ് ഷാ തുഗ്ലക് പണി കഴിപ്പിച്ചതാണഅ സൂഫീവര്യനായ മഖ്ദൂം ഷാ ആലയുടെ ദര്‍ഗ.



Click it and Unblock the Notifications