ഇന്തോ-അറബ് സംയുക്ത നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു കെട്ടിടമാണ് ദര്‍ബാര്‍ ഹാള്‍. ഡിസ്ട്രിക്ട്, സെഷന്‍സ് കോടതികളും, ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കപൂര്‍ത്തലയിലെ ഭരണാധികാരികളുടെ കലാപരമായ താല്പര്യങ്ങള്‍ ഇവിടെയുള്ള ഓരോ മുറികളിലും കാണാനാവും.
കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ജനാലകള്‍ കെട്ടിടത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നവയാണ്. മരത്തില്‍ നിര്‍മ്മിച്ച പ്രധാന വാതിലിന് അഭിമുഖമായി കപൂര്‍ത്തല രാജകുടുംബത്തിലെ ഒരംഗത്തിന്‍റെ വെങ്കലനിര്‍മ്മിതമായ ഒരു വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications