സുല്‍ത്താന്‍പൂര്‍ റോഡില്‍, നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. 1915 ല്‍ ചെങ്കല്ലില്‍ നിര്‍മ്മിച്ച ഈ കെട്ടിടം ഇന്തോ - അറബ് ശൈലിയാണ് പിന്തുടരുന്നത്. അടുത്തകാലത്ത് ഗുരുദ്വാര വെള്ളനിറത്തില്‍ ചായം പൂശിയിരുന്നു. ഗുരുദ്വാരയുടെ ഗാംഭീര്യവും, പ്രശാന്തതയും ഏറെ വിശ്വാസികളെയും, സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ സന്ദര്‍ശകരെത്തുന്നുണ്ട്.