കാരക്കുടിയുടെ ലാന്‍ഡ് മാര്‍ക്കാണ് ഈ വീട് എന്ന് വേണമെങ്കില്‍ പറയാം. 'ആയിരം ജനലുകളുള്ള വീട്' എന്നാണ് ഇതിനര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ കെട്ടിടം. ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് വിശാലമായ ഈ വീട് പണിതിരിക്കുന്നത്.
1941 ല്‍ ഇത് പണിയുമ്പോള്‍ നിര്‍മ്മാണച്ചിലവ് ഒന്നേകാല്‍ ലക്ഷമായിരുന്നു. ഇന്നത് തുച്ഛമായ തുകയായ് തോന്നിയേക്കാം. ഇരുപത്തഞ്ചോളം വലിയ മുറികളും വിപുലമായ അഞ്ച് ഹാളുകളും ഇതിനുണ്ട്. ഇരുപത് വാതിലുകളും നൂറ് ജനലുകളുമുണ്ട്. കാരക്കുടിയിലെത്തുന്ന ടൂറിസ്റ്റുകളാരും ഈ വസതി സന്ദര്‍ശിക്കാതെ പോകാറില്ല.
അറ്റകുറ്റപണികളുടെ അഭാവം മൂലം അല്പം താറുമാറായി കിടക്കുകയാണെങ്കിലും ഇതിന്റെ വാസ്തുകലയും ഗാംഭീര്യവും ആരെയും വിസ്മയിപ്പിക്കുകതന്നെ ചെയ്യും.



Click it and Unblock the Notifications