ശിവഗംഗ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന പട്ടണമാണ് ദേവകോട്ട. ദൃശ്യപൂരങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ സഞ്ചാരികളാരും ഈ പട്ടണത്തെ സ്പര്‍ശിക്കാതെ പോകാറില്ല. ഇവിടെയുള്ള ചെട്ടിനാട് മാന്‍ഷന്‍ അതുല്യമായ രൂപകല്പനയും വാസ്തുശൈലിയും കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ഭവനമാണ്.
സ്പാനിഷ് ടൈലുകള്‍ വിതാനിച്ച മേല്‍ക്കൂരയും ഇറ്റാലിയന്‍ ടൈലുകളും മാര്‍ബിളും വിരിച്ച തറയും തേക്ക് കൊണ്ടുള്ള തൂണുകളും ഈ മാന്‍ഷന്റെ ചന്തമേറ്റുന്ന ഘടകങ്ങളാണ്. വാസ്തുകലാവൈഭവത്തിന് പേര്കേട്ട ഈ ഭവനത്തിലെ ജീവനക്കാര്‍ ഹൃദ്യമായ അതിഥി പരിചരണം കൊണ്ട് സഞ്ചാരികളുടെ പ്രശംസ പിടിച്ചുപറ്റും.
അതിഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന ഈ പരിചാരകര്‍ സംതൃപ്തമായ ഒരു സുഖവാസം ഉറപ്പ് തരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചില സഞ്ചാരികള്‍ ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം ഈ ധന്യസംസ്ക്കാരം ആവോളം അനുഭവിക്കാന്‍ ഇവിടെ തങ്ങാറുണ്ട്.