Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » വൈരവന്‍ കോവില്‍ ക്ഷേത്രം, വിരവന്‍പത്തി

വൈരവന്‍ കോവില്‍ ക്ഷേത്രം, വിരവന്‍പത്തി, കാരക്കുടി

20

ചെട്ടിയാര്‍ സമുദായത്തിന്റെ ഏറ്റവും ആദരണീയമായ ഏഴ് ക്ഷേത്രങ്ങളില്‍ ഒന്നാണിത്. എന്ന് മാത്രമല്ല പ്രധാന ക്ഷേത്രങ്ങളില്‍ മൂന്നാമതായി എണ്ണപ്പെടുന്നതും ഇതാണ്. കാരക്കുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ, കാരക്കുടി - തിരുച്ചിറപ്പള്ളി പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സന്ദീഹ് വരാര്‍ ദേവനും അദ്ദേഹത്തിന്റെ ഭാര്യ കാമാക്ഷി അമ്മയുമാണ് ഇവിടത്തെ ആരാധനാവിഗ്രഹങ്ങള്‍.

ക്ഷേത്രത്തിന് പുറകിലാണ് വൈരവതീര്‍ത്ഥം. ഈ പുണ്യജലാശയത്തിന് ത്വക്ക് രോഗങ്ങളെയും അസ്ഥിക്ഷയങ്ങളെയും ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുപാട് ചര്‍മ്മരോഗികള്‍ക്ക് അവരുടെ വരട്ടുചൊറി, മുഖക്കുരു, മുഖത്ത് തടിച്ച് ചുവന്ന കുരുക്കള്‍ എന്നീ രോഗങ്ങള്‍ ഈ തീര്‍ത്ഥക്കുളത്തില്‍ പതിവായി മുങ്ങിനിവര്‍ന്നതിലൂടെ ഭേദമായെന്ന് പറയപ്പെടുന്നു.

അസ്ഥി, പേശി സംബന്ധമായ രോങങ്ങള്‍ ഉണ്ടായിരുന്നവരും ഇവിടെ കുളിക്കുക വഴി രോഗമുക്തി നേടിയെന്ന് നാട്ടുകാര്‍ ആണയിടുന്നു. സന്ധിവേദന, സന്ധിവീക്കം എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഈ ക്ഷേത്രത്തിന് തന്നെയാണ് ഇന്നും ചെട്ടിയാക്കന്മാര്‍ പ്രമുഖ സ്ഥാനം കല്പിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat