കരന്‍ജിയയില്‍ നിന്നും 133 കിലോമീറ്റര്‍ അകലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബരിപാഡയിലാണ് ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹരിബല്‍ദേവ് ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഭന്‍ജ ഭരണാധിപന്‍മാര്‍ 1497 ല്‍ പണികഴിപ്പിച്ചതാണീ ക്ഷേത്രമെന്ന് ഇവിടുത്തെ ചില ലിഖിതങ്ങളില്‍ നിന്നും മനസ്സിലാക്കാം. ചെങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ അതിര്‍ത്തി ഭിത്തി പുരി ജഗന്നാഥ ക്ഷേത്രത്തിന്റേതിന് സമാനമാണ്.
കൂടാതെ ജഗന്നാഥ വിഗ്രഹമിരിക്കുന്ന ശ്രീകോവിലിന് പുറമെ പതിനേഴ് വ്യത്യസ്‌ത ശ്രീകോവിലുകളും ഇവിടെയുണ്ട്. രഥയാത്രയാണ് ഇവിടുത്തെ പ്രധാന ആഘോഷം. രഥയാത്ര സമയത്ത് സമീപത്തുള്ള രാധമോഹന്‍ ക്ഷേത്രമാണ് ഗുഡിച മന്ദിര്‍ ആയി സേവനം നല്‍കുന്നത്. അതിപുരാതന ക്ഷേത്രമായ രാധമോഹന്‍ ക്ഷേത്രത്തിന്റെ ഭിത്തികളില്‍ ഇപ്പോഴും നിരവധി ചിത്രങ്ങള്‍ കാണാം.



Click it and Unblock the Notifications