Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » കര്‍നാല്‍ കോട്ട

കര്‍നാല്‍ കോട്ട, കര്‍ണാല്‍

27

പഴയ കോട്ടയെന്നും അറിയപ്പെടുന്ന കര്‍നാല്‍ കോട്ടയ്‌ക്ക്‌ ഏറെ ചരിത്രമുണ്ട്‌. എഡി 1764 ല്‍ ജിന്ദിലെ ഭരണാധികാരിയായ ഗജപത്‌ റായി പണികഴിപ്പിച്ചതാണിത്‌. അതിന്‌ ശേഷം മറാത്തികളും ജോര്‍ജ്‌ തോമസും അതിന്‌ ശേഷം ലഡ്വയുടെ ഭരണാധികാരിയും ഇതേറ്റെടുത്തു. പിന്നീട്‌ ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1805 ല്‍ കര്‍നാലിലെ നവാബിന്റെ പക്കലെത്തിചേര്‍ന്നു. ഒരുവര്‍ഷത്തിന്‌ ശേഷം നിര്‍മാണത്തിലിരുന്ന പടത്താവളത്തിന്റെ ഭാഗമാക്കുന്നതിനായി ബ്രിട്ടീഷ്‌ സൈന്യം കോട്ട തിരിച്ചു പിടിച്ചു. മലേറിയ പടര്‍ന്നതിനെ തുടര്‍ന്ന്‌ പടത്താവളം ഉപേക്ഷിച്ച്‌ ബ്രിട്ടീഷ്‌ സൈന്യം 1843 ല്‍ അംബാലയിലേക്ക്‌ മാറിയതിന്‌ ശേഷം അക്രമണസേനയുടെ താവളമായും,തടവറയായും പാവപ്പെട്ടവരുടെ വസതിയായും കോടതിയായും ഇത്‌ ഉപയോഗിച്ചിച്ചുണ്ട്‌.

പില്‍ക്കാലത്ത്‌ കല്‍ക്കട്ടയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ ആറ്‌ മാസത്തോളം കാബൂളിന്റെ ഭരണാധികാരിയായിരുന്ന ദോസ്‌ത്‌ മുഹമ്മദ്‌ ഖാന്റെ താമസസ്ഥലമായി ഇവിടം. യാദൃശ്‌ഛികമായി അദ്ദേഹത്തിന്റെ മകള്‍ ഇവിടെ വച്ച്‌ മരണമടഞ്ഞു. കോട്ടയ്‌ക്ക്‌ വടക്ക്‌-കിളക്കായിട്ടുള്ള വശത്താണ്‌ ശരീരം മറവ്‌ ചെയ്‌തത്‌. ഇത്‌ പിന്നീടും കര്‍നാല്‍ നവാബിന്‌ തിരിച്ച്‌ നല്‍കി. എന്നാല്‍ വീണ്ടും ബ്രീട്ടീഷ്‌ സര്‍ക്കാര്‍ 1616 രൂപയ്‌ക്കിത്‌ തിരികെ വാങ്ങി. നിലവില്‍ ഈ കോട്ട കര്‍നാലിലെ തഹസില്‍ദാറുടെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും വസതിയായിട്ട്‌ ഉപയോഗിക്കുകയാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed