അറുനൂറ് വര്‍ഷം പഴക്കമുള്ള ഈ ദുര്‍ഗാക്ഷേത്രം സദാശിവ്ഗഡ് ഹില്‍ ഫോര്‍ട്ടിലാണ് സ്ഥിതിചെയ്യുന്നത്. കാര്‍വാറിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശാന്തദുര്‍ഗ ക്ഷേത്രമെന്നുകൂടി പേരുള്ള ഈ ക്ഷേത്രം. കാളി നദിയുടെ വടക്കന്‍ തീരത്താണ് ഹില്‍ ഫോര്‍ട്ടും ക്ഷേത്രവുമുള്ളത്. കാര്‍വാര്‍ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളു.
രാജാ ശിവ് ഛത്രപതി സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം ഇവിടത്തെ പ്രദേശവാസികളായ ഭണ്ഡാരികള്‍ക്ക് ഇവിടെ ആരാധന നടത്താന്‍ അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ സോന്‍ഡ രാജാക്കന്മാരുടെ പഴയ കോട്ടയുടെം അവശിഷ്ടങ്ങളും കാണാം. സദാശിവഗഡ് കുന്നിന്റെ മുകളില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച യാത്രനിവാസ് ലോഡ്ജില്‍ താമസസൗകര്യമുണ്ട്.



Click it and Unblock the Notifications