കാര്‍വാര്‍ നഗരത്തിനടുത്തായി കിടക്കുന്ന വലിയകോട്ടയാണ് കോട് ശിവേശ്വര്‍. ബീജാപൂര്‍ സുല്‍ത്താനാണ് ഈ കോട്ട പണിതത്. ശിവേശ്വര്‍ എന്ന ചെറുഗ്രാമത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. കാനറയുടെ വടക്കന്‍ മേഖലകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ കോട്ട പണിതതെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. ഇതിപ്പോള്‍ ഏതാണ്ട് നശിച്ച അവസ്ഥയിലാണ്. കോട്ടയുടെ കിഴക്കേ കവാടത്തിനടുത്തായി ഒരു ഖബര്‍സ്ഥാനും ടണലുമുണ്ട്.