കാസര്‍കോട് നിന്നും ഒരു മണിക്കൂര്‍ അകലെയായാണ് മഡിയന്‍ കൂലോം എന്ന ആരാധനാലയം. ഭദ്രകാളിയെ ആരാധിക്കുന്ന മഡിയന്‍ കൂലോം ഹോസ്ദുര്‍ഗ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭഗവതി, ക്ഷേത്രപാലകന്‍ തുടങ്ങിയ മൂര്‍ത്തികളും ഇവിടെ ആരാധിക്കപ്പെടുന്നു. ഉച്ചക്ക് ബ്രാഹ്മണരും വൈകുന്നേരം മണിയാണി വിഭാഗത്തിലുള്ളവരുമാണ് ഇവിടെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് എന്നതാണ് മഡിയന്‍ കൂലോത്തിന്റെ ഒരു പ്രത്യേകത. മെയ് ജൂണ്‍ മാസങ്ങളിലും ഡിസംബര്‍ ജനവരി മാസങ്ങളിലുമാണ് ഇവിടെ ഉത്സവങ്ങള്‍ നടക്കുന്നത്.



Click it and Unblock the Notifications